ഇസ്കൂട്ടര്‍ എന്ന ഇക്കോ ഫ്രണ്ട്‍ലി സ്കൂട്ടര്‍

Posted By:
eScooter
ഫ്രാങ്ക്ഫര്‍ട് ഷോയില്‍ ബി എം ഡബ്ലിയു അവതരിപ്പിച്ച ഒരു സ്കൂട്ടര്‍ കണ്‍സെപ്റ്റ് ശ്രദ്ധ നേടുന്നു. ഈ സ്കൂട്ടര്‍ വെറു സ്കൂട്ടറല്ല. ഇ-സ്കൂട്ടറാണ്. ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്ന ഈ സ്കൂട്ടറിന്‍റെ പേര് ഇസ്കൂട്ടര്‍ (eScooter) എന്നാകുന്നു.

ഇക്കോ ഫ്രണ്ട്‍ലിയായ ഹൈബ്രിഡ് കാറുകളും മോട്ടോര്‍ബൈക്കുകളുമെല്ലാം ഫ്രാങ്ക്ഫര്‍ട് ഷോയില്‍ നിറയെ കാണാം. ഇതിനിടയില്‍ ബി എം ഡബ്ലിയുവിന്‍റെ സ്കൂട്ടര്‍ കണ്‍സെപ്റ്റിന് ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ട്. കാഴ്ചയിലെ വൈചിത്ര്യവും കണ്‍സെപ്റ്റിനു ചുറ്റും ആളു കൂടാന്‍ ഇടയാക്കുന്നുണ്ട്. സ്കൂട്ടറിന്‍റെയും സൂപ്പര്‍ബൈക്കിന്‍റെയും സ്വഭാവം ഡിസൈനില്‍ കാണാം.

600 സിസി പെട്രോള്‍ എന്‍ജിനുള്ള സൂപ്പര്‍ബൈക്കിന് സമാനമായ പ്രകടനത്തിന് സാധിക്കുന്ന ഹൈബ്രിഡ് സ്കൂട്ടര്‍ വിപണിയിലെത്തിക്കുക എന്നതാണ് ബി എം ഡബ്ലിയു പുതിയ കണ്‍സെപ്റ്റിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ സ്കൂട്ടറില്‍ മൂന്നു മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ്ജാവും. ബാറ്ററി ഇസ്കൂട്ടറില്‍ പ്രവര്‍ത്തിക്കുന്നത് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമല്ല. ഷോക്ക് അബ്സോര്‍ബറുകളുടെ പ്രവര്‍ത്തനത്തിലും ബാറ്ററി ശക്തി പകരുന്നു. വാഹനത്തിന്‍റെ ചലനോര്‍ജ്ജത്തെ വൈദ്യുതിയാക്കി സംഭരിക്കുന്ന സാങ്കേതികതയും ഇസ്കൂട്ടറിലുണ്ട്.

English summary
The German Company has unveiled a beautiful new concept electric scooter at the Frankfurt Motor Show. This new scooter has been named as the EScooter signifying its electric powertrain.
Story first published: Wednesday, September 14, 2011, 16:32 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark