ബുള്ളറ്റ് സ്റ്റണ്ടും റോള്‍സ് റോയ്സ് ഗോസ്റ്റും

Posted By:
Sardarjee
ഇന്ത്യയിലെ ഏക ബുള്ളറ്റ് സ്റ്റണ്ടുകാരന്‍ എന്ന വിശേഷണവുമായാണ് സര്‍ദാര്‍ജി അരങ്ങിലെത്തിയത്. പശ്ചാത്തലത്തിലെ പഞ്ചാബി ഗാനത്തിനൊപ്പം സര്‍ദാര്‍ജിയുടെ ബുള്ളറ്റ് നൃത്തം വെച്ചു തുടങ്ങി. ബൈക്ക് സ്റ്റണ്ടോ നൃത്തമോ എന്ന് ആളുകള്‍ ആര്‍പ്പു വിളിച്ചുകൊണ്ടിരുന്നു. ബുള്ളറ്റില്‍ അധികമാരും ധൈര്യപ്പെടാത്ത കൈവിട്ടുള്ള കളികള്‍ക്ക് സര്‍ദാര്‍ജി മുതിര്‍ന്നപ്പോള്‍ ആര്‍പ്പുവിളികള്‍ അടങ്ങി. ബുള്ളറ്റില്‍ നിന്നുള്ള ആക്രോശങ്ങള്‍ മാത്രമായി പിന്നീട്.

കഴിഞ്ഞ ദിവസം സമാപിച്ച ബാംഗ്ലൂര്‍ ഓട്ടോ മാളിലെ പ്രധാന ആകര്‍ഷണമായിരുന്നു ബൈക്ക് സ്റ്റണ്ട്. അതില്‍ ഏറ്റവുമധികം ആരവങ്ങള്‍ ഏറ്റു വാങ്ങിയത് സര്‍ദാര്‍ജിയുടെ പഞ്ചാബി സ്റ്റണ്ടും.

ഹോണ്ട ആക്ടിവയിലും ബജാജ് സ്കൂട്ടറിലും വരെ സ്റ്റണ്ട് അരങ്ങേറി.

സൂപ്പര്‍ബൈക്ക് അപകടത്തില്‍ അസ്ഹറുദ്ദീനിന്‍റെ മകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഓട്ടോ മാള്‍ ബൈക്ക് സ്റ്റണ്ടിന് തുടക്കമായത്. രാജ്യത്ത് സൂപ്പര്‍ബൈക്ക് പരിശീലനത്തിന് സ്ഥാപനങ്ങളില്ലാത്തതിന്‍റെയും മറ്റും പരാതികള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നല്‍ക്കുന്നു. ബങ്കളുരുവില്‍ ഒരു സൂപ്പര്‍ബൈക്ക് പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.

പരിശീലന കേന്ദ്രം തുറന്നതുകൊണ്ടു മാത്രം അപടകങ്ങള്‍ ഇല്ലാതാവുന്നില്ല. ബൈക്ക് സ്റ്റണ്ടുകാരന്‍ റോഡില്‍ ഏത് ബൈക്കുകാരനും പാലിക്കേണ്ട അടിസ്ഥാനമര്യാദകള്‍ പാലിക്കാന്‍ തയ്യാറാവാത്തതാണ് ഇത്തരം അപകടങ്ങള്‍ കൂട്ടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മാളില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്ന വാഹനങ്ങളില്‍ സുസുക്കി ഹയബുസയ്ക്കും വെളുത്ത റോള്‍സ് റോയ്സു് ഗോസ്റ്റ് കാറിനും ചുറ്റില്‍ ബാംഗ്ലൂര്‍ വലം വെച്ചു. ടാറ്റ നാനോയെ അന്വേഷിക്കാന്‍ വന്നവനും റോള്‍സ് റോയ്സ് ഗോസ്റ്റും അതിന്‍റെ ആത്മഹത്യാ വാതായനങ്ങളും നോക്കി വാ പൊളിച്ചു നിന്നു. ഇയാന്‍ കാമറോണിന്‍റെയും ചാള്‍സ് കോഥമിന്‍റെയും ക്ലാസിക് ഡിസൈനിംഗ് മാഹാത്മ്യം ഗോസ്റ്റില്‍ തെളിഞ്ഞു നിന്നു.

English summary
Bullet stunt of a sardarjee was the main attraction of the Bangalore mall which ended yesterday.
Story first published: Tuesday, September 20, 2011, 13:35 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark