ഹര്‍ലിക്ക് പുതിയ മ്യൂസിക് സിസ്റ്റം

Posted By:
Harley Davidson
ഹര്‍ലി ഡേവിസണ്‍ ബൈക്ക് റൈഡിംഗ് നല്‍കുന്ന അനുഭൂതി തന്നെ മഹത്തരമാണ്. അതിന്‍റെ കൂടെ ഒരിത്തിരി സംഗീതം കൂടിയായാലോ. അതിമഹത്തരം അല്ലേ? ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് വേണ്ടി ഹര്‍ലി ഡേവിസണ്‍ ബൈക്കുകളില്‍ പുതിയ ഓഡിയോ സിസ്റ്റം വരുന്നു. ഹര്‍ലി ഡേവിസണ്‍ ബൂം എന്നാണ് ഓഡിയോ സിസ്റ്റത്തിന് പേര്.

ഡേവിസണില്‍ പറന്നു പോകുമ്പോള്‍ പാട്ടും കൂടെ പറന്നു പോകാതിരിക്കാനുള്ള ഉയര്‍ന്ന സാങ്കേതിക നിലവാരത്തോടെയാണ് പുതിയ മ്യൂസിക് സിസ്റ്റം നിര്‍മിച്ചിരിക്കുന്നത്. പാട്ട് യാത്രക്കാരനൊപ്പം സഞ്ചരിക്കും. ബൈക്കിന്‍റെ സാഡില്‍ബാഗിലും ഫെയ്‍റിംഗിലുമായിട്ടാണ് സ്പീക്കറുകള്‍ സ്ഥാനം കണ്ടെത്തുക. 6.6 ഇഞ്ച് റേഞ്ചിലുള്ള രണ്ട് സ്പീക്കറുകള്‍ ഇരുവശങ്ങളിലായി ഇടം പിടിക്കും. രണ്ട് വലിയ സ്പീക്കറുകള്‍ സാഡില്‍ബാഗിലും.

നിലവില്‍ ഹര്‍ലിയുടെ ഉടമകളായവര്‍ക്ക് ബൂം മ്യൂസിക് സിസ്റ്റം ഹര്‍ലി ഡേവിസണ്‍ ഡീലര്‍മാരില്‍ നിന്ന് വാങ്ങാന്‍ കഴിയും. ഇതിന് 90,000 രൂപയാണ് വില. എട്ട് സ്പീക്കറുകള്‍ രണ്ട് ആംപ്ലിഫയറുകള്‍ എന്നിവയോടു കൂടിയതാണ് സിസ്റ്റം.

കൂടുതല്‍... #superbike #harley davidson #motorcycle #two wheeler
English summary
Harley Davidson Motorcycles are coming with a new audio system accessory for the bike. Harley Davidson Genuine Motor Accessories recently developed the new audio system for the bike and is called Harley Davidson Boom!
Story first published: Thursday, September 22, 2011, 16:22 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark