ഹീറോ ഇംപള്‍സ് വിപണിയില്‍

Posted By:
Hero Impulse
ഹോണ്ടയില്‍ നിന്ന് വേര്‍പെട്ടതിനു ശേഷം ഹീറോയുടെ ആദ്യ മോട്ടോര്‍ബൈക്ക് കളരിയിലിറങ്ങി. 150 സിസി എന്‍ജിന്‍ ശേഷിയുള്ള ഇംപള്‍സ് ബൈക്കിന്‍റെ വില ദില്ലി എക്സ്ഷോറൂമില്‍ 66,800 രൂപ.

ആകര്‍ഷകമായ വിലനിലവാരത്തോടെ ഉത്സവ സീസണ്‍ വിപണിയില്‍ തരംഗമുണ്ടാക്കാനാണ് ഹീറോ മോട്ടോകോര്‍പിന്‍റെ നീക്കം.ബുക്ക് ചെയ്യുന്നവര്‍ക്കെല്ലാം ദീപാവലിക്ക് തൊട്ടുമുമ്പായി ബൈക്ക് ലഭ്യമാക്കാനാണ് മോട്ടോകോര്‍പ് ശ്രമിക്കുന്നത്. രാജ്യത്തെ എല്ലാ ഹീറോ ഷോറൂമുകളിലും ടെസ്റ്റ് ഡ്രൈവിനുള്ള സൗകര്യം ഉടന്‍ തന്നെ ഒരുക്കും.

13.2 കുതിരശക്തിയാണ് ബൈക്ക് പ്രദാനം ചെയ്യുന്നത്. 7500 ആര്‍ പി എമ്മില്‍. 5000 ആര്‍പിഎമ്മില്‍ 13.40 എന്‍ എം ടോര്‍ക്ക് ലഭിക്കും.

ആഗസ്റ്റില്‍ ലണ്ടനില്‍ ബ്രാന്‍ഡ് നാമം പുറത്തിറക്കുന്ന വേളയില്‍ ഇംപള്‍സ് പ്രദര്‍ശിപ്പിച്ചിരുന്നു. ഹീറോയുടെ പുതിയ അവതരണഗാനവും (എആര്‍ റഹ്മാന്‍റെ പരിചരണത്തില്‍) അന്ന് പുറത്തിറങ്ങി.

English summary
Two-wheeler major Hero MotoCorp Monday launched its 150cc motorcycle -- Impulse, priced at Rs.66,800.
Story first published: Tuesday, October 18, 2011, 15:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark