അപാഷെ 220 വരുന്നു?

Posted By:
To Follow DriveSpark On Facebook, Click The Like Button
TVS Apache RTR
അപാഷെ ആര്‍ ടി ആറിന്‍റെ പുതിയ മോഡല്‍ വിപണിയിലേക്ക് തയ്യാറാകുന്നതായി അനൗദ്യോഗിക വിവരം ലഭ്യമായി. ടി വി എസ് മോട്ടോഴ്സിന്‍റെ പ്ലാന്‍റില്‍ പുതിയ അപാഷെയുടെ നിര്‍മാണം പുരോഗമിക്കുന്നതായാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ടി വി എസ് തയ്യാറായില്ല.

സ്പോര്‍ട്ബൈക്ക് പ്രേമികളുടെ പ്രിയവാഹനമാണ് ഇന്ന് നിരത്തുകളില്‍ ടി വി എസ് അപ്പാഷെ ആര്‍ ടി ആര്‍. നിലവില്‍ 160 സിസിയുടെയും 180 സിസിയുടെയും അപാഷെകളാണ് വിപണിയിലുള്ളത്.

ബജാജ് പള്‍സറിന്‍റെ 220 സിസി മോഡല്‍ ഇതിനകം തന്നെ വിപണിയില്‍ എത്തിക്കഴിഞ്ഞു. ഇതിനൊപ്പം വിപണിയിലുണ്ടായിട്ടുള്ള രാസമാറ്റത്തെ തിരിച്ചറിയുകയാണ് ടി വി എസ് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അതായത്, അടുത്ത അപാഷെ ആര്‍ ടി എസ് പതിപ്പ് 220 സിസിയുടേതായിരിക്കും എന്ന്.

വളരെക്കുറച്ച് മോട്ടോര്‍ബൈക്കുകള്‍ മാത്രമാണ് ഇന്ത്യയില്‍ ആന്‍റി ബ്രേക്കിംഗ് സംവിധാനം നല്‍കുന്നത്. അപാഷെ ഈ ഗണത്തില്‍ പെടുന്ന ഇരുചക്രവാഹനമാണ്. നിമിഷം തോറും മാറിക്കൊണ്ടിരിക്കും സ്റ്റൈല്‍ സങ്കല്‍പങ്ങളെ ഉള്‍ക്കൊള്ളുക എന്നതും പുതിയ ബൈക്കിന്‍റെ ഉദ്ദേശ്യമാണ്. കൂടുതല്‍ ആധുനികമായ സ്പോര്‍ടി ഡിസൈന്‍ സവിശേഷതകള്‍ അപാഷെയിലുണ്ടാകും.

English summary
TVS to launch revised Apache RTR. Speculations saying that the new model would be a 220 cc version.
Story first published: Tuesday, November 8, 2011, 13:01 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark