മഹീന്ദ്രയുടെ എംപിജി3ഓ സ്പെയിനില്‍

Mahindra MGP30
2012 മോട്ടോ3 മത്സരത്തിലേക്ക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മോട്ടോര്‍സൈക്കിള്‍ തയ്യാറായി. എംജിപി 3 ഓ (MGP30)എന്ന് പേരിട്ടിരിക്കുന്ന പുതിയ വാഹനം 250 സിസിയുടേതാണ്. നിലവില്‍ 125 സിസി വിഭാഗത്തില്‍ മഹീന്ദ്രയുടെ സാന്നിധ്യമുണ്ട്. മോട്ടോ3 റേസിംഗ് മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാണ് മഹീന്ദ്ര.

സ്പെയിനിലെ വലെന്‍സിയ സര്‍ക്യൂട്ടിലാണ് മത്സരം നടക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്രയാണ് പുതിയ വാഹനം സര്‍ക്യൂട്ടില്‍ അവതരിപ്പിച്ചത്. മഹീന്ദ്രയും ഓറല്‍ മോട്ടോ ലിമിറ്റഡും സംയുക്തമായാണ് എംജിപി 3 ഓ വികസിപ്പിച്ചെടുത്തത്. ഫോര്‍മുല വണ്‍ വാഹനങ്ങള്‍ നിര്‍മിച്ച് ശ്രദ്ധ നേടിയ വീല്‍ ഡിസൈന്‍ ഗ്രൂപ്, ആറല്‍ എന്‍ജിനീയറിംഗ് എന്നീ കമ്പനികള്‍ ചേരുംപടി ചേര്‍ന്നതാകുന്നു ഓറോ മോട്ടോ ലിമിറ്റഡ്. അടുത്ത വര്‍ഷം മുതല്‍ 4 സ്ട്രോക്ക് 225 സിസി സെഗ്മെന്‍റിലായിരിക്കും മഹീന്ദ്ര മത്സരിക്കുക.

ലൈറ്റ്വെയ്റ്റ് അലൂമിനിയത്തില്‍ തീര്‍ത്ത സ്വിംഗ് ആം (ആധുനിക മോട്ടോര്‍സൈക്കിളുകളില്‍ ഉപയോഗിക്കുന്ന റിയര്‍ സസ്പെന്‍ഷന്‍), സ്റ്റീല്‍ ചേസിസിനകത്ത് സ്ഥാപിച്ച എന്‍ജിന്‍ തുടങ്ങിയ സവിശേഷതകള്‍ ഈ റേസിഗ് മോട്ടോര്‍ബൈക്ക് പേറുന്നു.

മോട്ടോ3യുടെ 125 സിസി ക്ലാസ് മത്സരങ്ങള്‍ എല്ലാ വര്‍ഷവും കാര്യമായി നിരീക്ഷിക്കാറുണ്ട് താനെന്ന് ആനന്ദ് മഹീന്ദ്ര അറിയിക്കുന്നു. റേസിംഗ് കാണണമെന്നും റേസിംഗില്‍ മഹീന്ദ്രയുടെ വാഹനത്തെ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇപ്പോള്‍ ആനന്ദ് മഹീന്ദ്രയുടെ 125 സിസി ക്ലാസ് സ്വപ്നം പൂവണിഞ്ഞിരിക്കുന്നു. സ്വപ്നങ്ങള്‍ക്കുണ്ടോ വല്ല അന്തവും. അത് 250 സിസിയിലേക്ക് അടുത്ത തവണ കയറും, പിന്നാലെ 1000 സിസിയിലേക്ക് കയറും. ആനന്ദ് മഹീന്ദ്ര സ്വപ്നം കാണുന്നത് ഈ വിധം തുടരുകയാണെങ്കില്‍ ആ ദിനം താമസിക്കാതെ കടന്നു വരും. കാത്തിരിക്കുക.

Most Read Articles

Malayalam
English summary
Anand Mahindra unveils Mahindra Racing's 2012 Moto3 competitor at Valencia.
Story first published: Wednesday, November 9, 2011, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X