ബൈക്ക് സ്റ്റണ്ട്: 15 ലൈസന്‍സ് റദ്ദാക്കി

Posted By:
Bike Stunt Kiss
ബൈക്ക് സ്റ്റണ്ടുകാരെക്കൊണ്ട് നഗരങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. തിരക്കേറിയ ട്രാഫിക്കുള്ള നിരത്തുകളാണ് പലപ്പോഴും സ്റ്റണ്ടുകാര്‍ തങ്ങളുടെ പ്രകടനം നടത്താന്‍ തെരഞ്ഞെടുക്കാറുള്ളത്. ജംഗ്ഷനുകളില്‍ വാഹനങ്ങള്‍ സിഗ്നല്‍ കാത്തു നില്‍ക്കുമ്പോള്‍ ലഭിക്കുന്ന ചെറിയ ഇടനേരങ്ങളില്‍ സ്റ്റണ്ടുകാര്‍ നിരത്തിലെത്തുന്നു. ബൈക്കിന്‍റെ മുന്‍വീലും പിന്‍വീലും പൊന്തിക്കലാണ് പ്രധാന ഐറ്റം. പിന്നീട് കൈവിട്ടും തലകുത്തിനിന്നും ചെരിഞ്ഞും മലര്‍ന്നും കിടന്നും പ്രകടനങ്ങള്‍ നടത്തുന്നു. രാത്രികളിലാണ് വലിയ വിഭാഗം സ്റ്റണ്ടുകാരും പുറത്തിറങ്ങുന്നത്.

സ്റ്റണ്ടുകാര്‍ യാത്രക്കാര്‍ക്കും ട്രാഫിക് പൊലീസിനും തലവേദനയായി മാറിയപ്പോളാണ് ബങ്കളുരുവിലെ അധികാരികള്‍ ഒരു തീരുമാനമെടുത്തത്. സ്റ്റണ്ടു നടത്തുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുക. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ള ബങ്കളുരുവില്‍ വിവിധയിടങ്ങളിലായി മൊത്തം 15 ലൈസന്‍സുകള്‍ റദ്ദുചെയ്യപ്പെട്ടു.

നഗരത്തില്‍ 2010ല്‍ മൊത്തം 33.33 ലക്ഷം ട്രാഫിക് നിയമലംഘനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവയില്‍ സ്റ്റണ്ടര്‍മാരുടെ എണ്ണം വളരെ കൂടുതലാണ്. 15 തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദ് ചേയ്യുവാനാണ് തീരുമാനം. സിസിടിവി ഇമേജുകള്‍ വഴി ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടുവാനും പൊലീസ് അധികാരികള്‍ തീരുമാനിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹന നിയമം 20,21,22 വകുപ്പുകള്‍ പ്രകാരമാണ് ലൈസന്‍ റദ്ദാക്കല്‍ നടപടിയെടുക്കുക.

ബെറ്റുവെച്ച് സ്റ്റണ്ടു നടത്തുന്നവരുടെ എണ്ണവും കൂടി വരികയാണ്. ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന്‍റെ മകന്‍ ഈയിടെ ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടത് ഇത്തരമൊരു ബെറ്റ് സ്റ്റണ്ട് വഴിയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഓട്ടോഷോകളോടനുബന്ധിച്ച് ബൈക്ക് സ്റ്റണ്ടുകള്‍ സംഘടിപ്പിക്കുന്ന ഏര്‍പാട് വ്യാപകമാണ് നഗരങ്ങളില്‍. സ്റ്റണ്ട് മേഖലയിലെ 'പ്രതിഭ'കള്‍ക്ക് വലിയ അംഗീകാരങ്ങളും മികച്ച വരുമാനവും കിട്ടുന്നുണ്ട്.

English summary
The traffic police of Bangalore have started to implement the traffic rules against the bike stunt.
Story first published: Wednesday, November 9, 2011, 11:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark