ടോടോയുടെ കക്കൂസ് ബൈക്ക്

Posted By:
Toilet Bike
പെട്രോളിനെയും ഡീസലിനെയുമെല്ലാം ആശ്രയിച്ച് എത്ര കാലമെന്നുവെച്ചാണ്? ഈ പോക്ക് അത്ര നല്ലതല്ലെന്ന് എല്ലാവര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. പെട്രോള്‍ കമ്പനികള്‍ അവര്‍ക്ക് തോന്നുംപടിയാണ് വില കൂട്ടിക്കൊണ്ടിരിക്കുന്നത്. ഈ അന്യായത്തെ നേരിടാന്‍ എന്താണ് മാര്‍ഗ്ഗം എന്ന് നമ്മള്‍ ഇപ്പോഴും കാര്യക്ഷമമായി ചിന്തിച്ചു തുടങ്ങിയിട്ടില്ല. പക്ഷെ ജപ്പാന്‍കാര്‍ ഈവക കാര്യങ്ങളില്‍ മിടുക്കരാണ്.

പെട്രോളിന് പകരം ജൈവ ഇന്ധനം ഉപയോഗിക്കാം എന്നാണ് ടോടോ എന്ന കമ്പനി ചൂണ്ടിക്കാട്ടിയത്. കാര്യം ലളിതം. പക്ഷെ ടോടോയുടെ ആവേശം ഇവിടെ തീര്‍ന്നില്ല. മനുഷ്യന്‍റെ വിസര്‍ജ്യം തന്നെ ജൈവ ഇന്ധനം നിര്‍മിക്കാന്‍ ഉപയോഗിക്കണം എന്നായി. പെട്രോള്‍ കമ്പനികളെ ഒന്നോ രണ്ടോ പാഠം പഠിപ്പിക്കണം. അസംസ്കൃത എണ്ണയ്ക്ക് വില കൂടുന്നു എന്നു പറഞ്ഞാണല്ലോ എണ്ണക്കമ്പനികള്‍ വിലകൂട്ടുന്നത്. ഈ അസംസ്കൃത വസ്തുവിന്‍മേല്‍ ഇവന്മാര്‍ക്കെല്ലാം എന്തു ചെയ്യാന്‍ കഴിയും?

ടോടോ കമ്പനിയുടെ ആശയം, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇവിടെയും അവസാനിച്ചില്ല. ബൈക്കിന്‍റെ സീറ്റിന്‍റെ സ്ഥാനത്തായി ഒരു യൂറോപ്യന്‍ ക്ലോസറ്റ് തന്നെ ഘടിപ്പിച്ചുകൊണ്ടാണ് ടോടോ ചടങ്ങ് പൂര്‍ത്തിയാക്കിയത്. ഇനി ഇന്ധനമില്ല, ഇന്ധനമില്ല എന്നു പറഞ്ഞേക്കരുത്. ആവശ്യത്തിനുള്ള ഇന്ധനമെല്ലാം സ്വയമങ്ങ് ഉല്‍പാദിപ്പിച്ചോളണം!

380 കിലോയാണ് ഈ മോട്ടോര്‍സൈക്കിളിന്‍റെ കര്‍ബ് വെയ്റ്റ്. ജപ്പാനിലെമ്പാടുമായി 1400 കിമി ദൂരം ഈ കക്കൂസ് ബൈക്ക് സഞ്ചരിച്ചു കഴി‍ഞ്ഞു. ഇന്ധനത്തിന്‍റെ കാര്യത്തില്‍ സ്വയം പര്യാപ്തത ആഗ്രഹിക്കുന്ന ആരെയും ഈ വാഹനം മോഹിപ്പിച്ചു കളയുമെന്നതില്‍ സന്ദേഹമില്ല. എന്നാല്‍ ഈ ബൈക്ക് വിപണിയിലിറക്കാന്‍ ടോടോയ്ക്ക് പരിപാടിയില്ല. കാരണം ടോടോ എന്ന കമ്പനി ടോയ്‍ലറ്റ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടോയ്‍ലറ്റിന്‍റെ പ്രാധാന്യം, അതില്‍ നിക്ഷേപിക്കപ്പെടുന്ന വസ്തുവിന്‍റെ മൂല്യത്തെ ആസ്പദമാക്കി വിശദീകരിക്കാന്‍ വേണ്ടായണ് ടോടോ ഈ ടോയ്‍റ്റ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്.

തല്‍ക്കാലം ആ ഇന്ധനം അവിടെത്തന്നെയിരിക്കട്ടെ!

English summary
The three-wheeled vehicle, developed by Japanese toilet maker Toto, features a toilet for a seat and has a giant roll of toilet paper mounted on the back that flutters in the breeze as the bike cruises along.
Story first published: Saturday, November 12, 2011, 17:00 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark