ഹോണ്ട ആര്‍സി-ഇ ഇലക്ട്രിക് ടോക്യോവില്‍

Posted By:
Honda RC-E
ടോക്യോ മോട്ടോര്‍ഷോയിലെ മറ്റൊരു പ്രധാന താരമാകുന്നു ഹോണ്ട ആര്‍ സി-ഇ ഇലക്ട്രിക് കണ്‍സെപ്റ്റ്. 250 സിസി ക്ലാസ് ടൈപ് ബോഡിയിലാണ് ഈ ഒരു സൂപ്പര്‍ബൈക്ക് വരിക. ഒരു ചെറു സൂപ്പര്‍ബൈക്ക്.

വളരെ ഒതുങ്ങിയ ശരീരമാണ് ആര്‍ സി -ഇ സൂപ്പര്‍ബൈക്കിന്‍റേത്. അങ്ങേയറ്റം സ്പോര്‍ടിയായ ഡിസൈന്‍ സവിശേഷത ഈ ബൈക്ക് കൈക്കൊണ്ടിരിക്കുന്നു. ബൈക്ക് റൈഡിംഗ് ഇതിഹാസമായിരുന്ന മൈക്ക് ഹെയ്ല്‍വുഡ് 1961ലെ റൈഡില്‍ ഉപയോഗിച്ച ഹോണ്ട ബൈക്കുകളുടെ ഡിസൈന്‍ സവിശേഷതകളാണ് ഇതില്‍ പിന്തുടര്‍ന്നിരിക്കുന്നത്. അന്നത്തെ റൈഡില്‍ 125, 250, 500 സിസി എന്‍ജിന്‍ വിഭാഗങ്ങള്‍ മൂന്നിലും മൈക്ക് ഒന്നാമതെത്തി. 'മൈക്ക് ദ ബൈക്ക്' എന്നായിരുന്നു അക്കാലങ്ങളില്‍ മൈക്ക് ഹെയ്ല്‍വുഡ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

ആധുനികമായ ഡിസൈന്‍ സവിശേഷതകള്‍ ഈ ബൈക്കില്‍ കൂട്ടിച്ചേര്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ ഹോണ്ട. ബ്രെമ്പൂവിന്‍റെ സവിശേഷമായ ഡിസ്ക് ബ്രേക്കാണ് ഹോണ്ട ആര്‍ സി-ഇ കണ്‍സെപ്റ്റിനും ഉള്ളത്.

കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ ഹോണ്ട തയ്യാറായിട്ടില്ല. ടോക്യോ സ്റ്റാളില്‍ ഇവ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

English summary
Honda will display its new electric concept Honda RC-E superbike in Tokyo Motor Show.
Story first published: Tuesday, November 15, 2011, 16:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark