ബൈക്ക് മോഷണം തടയാന്‍ ഡി‍ജിറ്റല്‍ ലോക്ക്

Posted By:
Karthik
ബൈക്ക് മോഷണം നാട്ടിലെങ്ങും മികച്ച തൊഴിലവസരം സൃഷ്ടിക്കുന്നുണ്ട്. പലരും ഉന്നതപഠനം കഴിഞ്ഞ് വാഹനമോഷണ കലയില്‍ പരിശീലനം നേടുന്നതായി റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഒരു തൊഴിലില്‍ നിന്ന് യുവതലമുറ ആഗ്രഹിക്കുന്നതെല്ലാം ഈ മേഖലയില്‍ ലഭിക്കുന്നുണ്ട്. പണം, ത്രില്‍, തലയ്ക്കുമീതെ ഒരു ബോസ്സ് ഇല്ലാതിരിക്കുക, തോന്നിയ നേരത്ത് അവനവന് ഇഷ്ടമുണ്ടെങ്കില്‍ മാത്രം ജോലി ചെയ്യുക എന്നിങ്ങനെ എല്ലാ ഗുണഗണങ്ങളും ഒത്തിണങ്ങിയ മറ്റ് തൊഴില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്.

ഇങ്ങനെ നാട്ടിലെ പ്രതിഭാശാലികളായ ചെറുപ്പക്കാര്‍ ഈ പണിക്കിറങ്ങിയതോടെ മോഷണം കുറെക്കൂടി പ്രഫഷണലായി. ആനപ്പൂട്ടിട്ട് പൂട്ടിയാലും ബൈക്ക് മോഷ്ടാക്കള്‍ കൊണ്ടുപോകും എന്നതാണ് അവസ്ഥ. ഇതിനെ ചെറുക്കുവാനുള്ള ഉപകരണം, ഒരു ഡിജിറ്റല്‍ ബൈക്ക് ലോക്കിംഗ് സിസ്റ്റം, വികസിപ്പിച്ചെടുത്തിരിക്കുന്നു കാര്‍ത്തിക് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി. തമിഴ്നാട്ടിലെ ധനലക്ഷ്മി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയാണ് പുള്ളി.

ഈ ഉപകരണം ഉപയോഗിച്ച് പൂട്ടിയാല്‍ അതൊരു ഒന്നൊന്നര പൂട്ടാണ്. രണ്ട് പ്രധാന സംഗതികള്‍ ഡിജിറ്റല്‍ ലോക്ക് പൂട്ടിക്കളയും. ഒന്ന് ഇന്ധനത്തിന്‍റെ ഒഴുക്ക്. രണ്ട് സ്പാര്‍ക്ക് പ്ലഗ്. അതായത് കഷ്ടപ്പെട്ട് ഇന്ധനപൂട്ട് തുറക്കാന്‍ കഴിഞ്ഞാല്‍ തന്നെയും വണ്ടി സ്റ്റാര്‍ട്ടാവണമെങ്കില്‍ തീപ്പെട്ടിയുരച്ച് കത്തിക്കേണ്ടി വരുമെന്ന് സാരം.

മോഷ്ടാക്കള്‍ ബൈക്കില്‍ പണിയാന്‍ തുടങ്ങുന്നത് തിരിച്ചറിഞ്ഞ് അലാറം മുഴക്കാനും ഈ ഉപകരണത്തിന് സാധിക്കും. മൈലേമീറ്ററിനടുത്ത് നല്‍കുന്ന പ്രത്യേക പാഡില്‍ പാസ്‍വേഡ് അമര്‍ത്തിയാലല്ലാതെ വണ്ടി അലാറം വായ പൂട്ടില്ല.

ഈ ഉപകരണത്തിന്‍റെ ബൗദ്ധിക സ്വത്തവകാശം കാര്‍ത്തികിനാണ്. ആനാല്‍ അതൈ യാര്ക്കും പതിപ്പെടുക്ക മുടിയാത്. ആര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ ദാ ഈ നമ്പരിലൊന്ന് വിളി: 09894282845

English summary
Hereis an Indian innovation that will help in preventing bike thefts. Karthik, from Dhanalakshmi Engineering College, Tamil Nadu has developed a digital bike locking system.
Story first published: Thursday, November 17, 2011, 18:06 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark