മസിലന്‍ അപാഷെ ഇന്തോനീഷ്യയില്‍

Posted By:
Apache RTR
കിടിലം കൊള്ളിക്കുന്നത് ടി വി എസ്സിന്‍റെ പാരമ്പര്യമാണ്. കുറഞ്ഞ സിസി ബൈക്കുകളില്‍ സ്പോര്‍ട്സ് വീര്യം കയറ്റിവിട്ട് ഇന്ത്യന്‍ ബൈക്ക് സംസ്കാരത്തെ തന്നെ ടി വി എസ് മാറ്റിമറിച്ചിട്ടുണ്ട്. അപാഷെ എന്നായിരുന്നു ആ സാസ്കാരിക ദൗത്യത്തിന് പേര്. അപാഷെയുടെ 160-180 ബൈക്കുകളാണ് വിപണിയില്‍ ഇന്നുള്ളത്. യമഹ ആര്‍ 15, ബജാജ് ,പള്‍സര്‍ 150 എന്നിവയ്ക്ക് കടുത്ത എതിരാളിയായി അപാഷെ ആര്‍ ടി ആര്‍ 160 വിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ബജാജ് പള്‍സര്‍ 220യുടെ ഇടത്തിലേക്ക് കയറിയിരിക്കാന്‍ അപാഷെക്ക് പദ്ധതിയുണ്ടെന്ന് മുന്‍പൊരു ലേഖനത്തില്‍ ഞങ്ങള്‍ ഊഹം കൊണ്ടിരുന്നത് ഓര്‍ക്കുമല്ലോ. ആ ഊഹത്തെ കിടിലം കൊള്ളിക്കുന്ന ഒരു വാര്‍ത്തയാണ് ഇനി പറയാനുള്ളത്. ഇന്തോനീഷ്യയില്‍ ഒരു കിടിലന്‍ സ്പോര്‍ട്സ് ബൈക്ക് ടി വി എസ് പുറത്തിറക്കിയിരിക്കുന്നു. ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് അപാഷെയുടെ ഡിസൈനില്‍ അന്തം വിട്ട മാറ്റങ്ങള്‍ പുതിയ ബൈക്ക് കൊണ്ടു വരുന്നുവെന്നാണ്. ഈ ബൈക്കിന്‍റെ വിശദാംശങ്ങള്‍ ലഭ്യമല്ല. എങ്കിലും കെട്ടുമട്ടും മാതിരിയും കണ്ട് നമുക്കൂഹിക്കാം. ഇത് അവന്‍ തന്നെ! അപാഷെ 220!! അല്ലെങ്കില്‍ 250!!(വെറുതെ കിടക്കട്ടെന്നേ)

അടുത്ത ദില്ലി എക്സ്പോയില്‍ അപാഷെയുടെ പുതിയ മോഡല്‍ പ്രതീക്ഷിക്കാവുന്നതാണ്. ഒരു പത്തുപതിനഞ്ച് ദിവസം കൂടി കാക്കുക.

പുതിയ ഫുള്‍ സ്പോര്‍ടി ഫെയ്റിംഗ്‍സ് ഈ ബൈക്കിനുണ്ട്. ഇന്ധനടാങ്കും സീറ്റും ഉയര്‍ന്ന പൊസിഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. അപാഷെ മോഡലിന് ഇതുവരെയില്ലാത്ത സ്‍പ്ലിറ്റ് സീറ്റ് ഈ മോഡലിന് നല്‍കിയിരിക്കുന്നു. കനമേറിയ ടയറുകള്‍, നീളമേറിയ ഹെഡ്‍ലൈറ്റുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഒരു മസിലന്‍, കിടിലന്‍ സാധനം തന്നെ!!

English summary
A muscly changed version of TVS Apache Unveiled In Indonesia.
Story first published: Monday, November 21, 2011, 12:25 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark