സുസുക്കി ഇന്‍ട്രൂഡര്‍ എം800 ലോഞ്ച് ചെയ്തു

Posted By:
Suzuki Intruder M800
വിപണിയില്‍ സൂപ്പര്‍ ബൈക്ക് ഭീമന്‍മാരുടെ മത്സരം വര്‍ധിക്കുകയാണ്. സുസുക്കിമോട്ടോര്‍സൈക്കിള്‍ ഇന്ത്യയും വെറുതെയിരിക്കുന്നില്ല. ഇന്‍ട്രൂഡര്‍ എം800 ക്രൂയിസ് ബൈക്ക് പുറത്തിറക്കിയാണ് ഹര്‍ലി ഡേവിസണ്‍ ഹ്യോസംഗ് ഗാര്‍വര്‍, കാവസാക്കി എന്നീ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കള്‍ക്ക് സുസുക്കി മറുപടി നല്‍കിയിരിക്കുന്നത്. ദില്ലിയില്‍ വെച്ചാണ് ലോഞ്ച് നടന്നത്. 8.8 ലക്ഷം രൂപയാണ് ബൈക്കിന് വില.

ഇന്‍ട്രൂഡര്‍ എംഐ800-മായി ഇന്ത്യന്‍ വിപണിയില്‍ നേരത്തെ തന്നെ സാന്നിഹിതനാണ് സുസുക്കി. പക്ഷെ, എംഐ800-ന്‍റെ വില വിപണിയുടെ ഇന്നത്തെ നിലയ്ക്ക് താങ്ങാവുന്നതല്ല. 15 ലക്ഷത്തില്‍ ചില്വാനം മുടക്കിയാലാണ് ഈ വാഹനം കൈയിലെത്തുക. ഒരു വിലകുറഞ്ഞ ബദല്‍ വിപണിയിലെത്തിച്ച് മത്സരത്തില്‍ പങ്കാളിയായില്ലെങ്കില്‍ പണി പാളുമെന്ന് സുസുക്കി തിരിച്ചറിഞ്ഞതാണ് പുതിയ ലോഞ്ചിനു പിന്നിലെ സംങ്ങതി.

805 സിസി ലിക്യുഡ് കൂള്‍ഡ് 8 വാള്‍വ് വി ട്വിന്‍ എന്‍ജിനാണ് സുസുക്കി ഇന്‍ട്രൂഡര്‍ എം800-നുള്ളത്. ഇന്ധനക്ഷമത സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. എംഐ800-നെക്കാള്‍ ഭാരക്കുറവുള്ളതിനാല്‍ പ്രകടനത്തിലും ഇന്ധനക്ഷമതയിലും കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കും എം800.

12 ഇന്ത്യന്‍ നഗരങ്ങളില്‍ ബൈക്ക് ലോഞ്ച് ചെയ്തിട്ടുണ്ട്. പെര്‍ഫോമന്‍സ് ബൈക്കിംഗില്‍ താല്‍പര്യമുള്ള യുവാക്കള്‍ക്ക് കൂടുതല്‍ മികച്ച തെരഞ്ഞെടുപ്പിന് അവസരമുണ്ടാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വൈസ് പ്രസിഡന്‍റ് അതുസല്‍ ഗുപ്ത പറയുന്നു.

English summary
Suzuki Motorcycle India has launched the Intruder M800 Cruise bike with a price tag of Rs.8.8 Lakhs in Delhi.
Story first published: Wednesday, November 30, 2011, 10:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark