സ്കൂട്ടേഴ്സ് ഇന്ത്യ പുതിയ ലോകം തേടുന്നു

Posted By:
Lambretta
1972ല്‍ ഉല്‍പാദനം നിറുത്തിയ ലാമ്പ്രട്ട സ്കൂട്ടറുകള്‍ ഇന്നും നിരത്തിലെ താരമാണ്. യുവാക്കള്‍ ഈ മോഡലില്‍ ഈയടുത്ത കാലത്ത് ആകൃഷ്ടരായിട്ടുണ്ട്. ഒരു പൊതുമേഖലാ കമ്പനിയായ സ്കൂട്ടേഴ്സ് ഇന്ത്യയാണ് ഈ വാഹനം നിരത്തിലെത്തിച്ചിരുന്നത്. നിലവില്‍ മുച്ചക്ര വാഹനങ്ങളില്‍ മാത്രമാണ് കമ്പനി ശ്രദ്ധിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുവില്‍ സംഭവിക്കാറുള്ള എല്ലാ അപചയങ്ങളും ഈ കമ്പനിയെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി നഷ്ടത്തിലോടുന്ന സ്കൂട്ടേഴ്സ് ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സ്കൂട്ടേഴ്സ് ഇന്ത്യ കൂടുതല്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത. എന്തെല്ലാം ഉല്‍പന്നങ്ങള്‍ എന്ന് കമ്പനി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഉല്‍പാദനം, വില്‍പന എന്നിവ കൂട്ടുവാനുള്ള കടുത്ത ശ്രമത്തിലാണ് കമ്പനിയെന്ന് സ്കൂട്ടേഴ്സ് ഇന്ത്യ വാര്‍്യിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4.62 കോടിയോളം രൂപ ശമ്പളക്കുടിശ്ശികയുള്ള വസ്തുതയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രോവിഡന്‍റ് ഫണ്ട് നിക്ഷേപം കുറെക്കാലമായി കമ്പനി നടത്തുന്നില്ല. പെന്‍ഷന്‍ നല്‍കുന്നതിലും കുടിശ്ശിക വരുത്തിയിട്ടുണ്ട്.

English summary
Aiming for a bigger market share, public sector auto maker Scooters India is exploring options to launch new products,
Story first published: Monday, December 12, 2011, 12:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark