വെസ്പ പിന്നെയും വരുന്നു

Posted By:
Piaggio Vespa
പിയാജിയോയുടെ വെസ്പ സ്കൂട്ടര്‍ (125 സിസി) രണ്ട് തവണ ഇന്ത്യയില്‍ വന്നുപോയിട്ടുണ്ട്. ആദ്യത്തെ തവണ ബജാജുമായി ചേര്‍ന്നാണ് വിപണിയിലെത്തിയത്. 1971 ഈ ബന്ധം അവസാവനിച്ചു. വെസ്പ മടങ്ങി. പിന്നീട് എല്‍ എം എലുമായി ചേര്‍ന്ന് വെസ്പ തിരിച്ചെത്തി. 1999 ആ കൂട്ടുകൃഷിയും അവസാനിച്ചു. വെസ്പ വീണ്ടും മടങ്ങി.

മടങ്ങിപ്പോയ വെസ്പ പിന്നെയും തിരിച്ചുവരുന്ന കാഴ്ചയാണ് ഇനി നാം കാണാന്‍ പോകുന്നത്. ഇത്തവണ കുറച്ചു തന്‍റേടിയായിട്ടാണ് പിയാജിയോ വെസ്പയുടെ വരവ്. ഒറ്റയ്ക്ക് വിപണിയില്‍ നിലയുറപ്പിക്കാനാണ് തീരുമാനം.

നിലവില്‍ പിയാജിയോ ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങളിലാണ് ശ്രദ്ധ നല്‍കുന്നത്. സ്കൂട്ടര്‍ വിപണിയില്‍ ഈയിടെയുണ്ടായ വന്‍ കുതിച്ചുകയറ്റമായിരിക്കണം പിയാജിയോയെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. 23 ശതമാനമാണ് ഈ വര്‍ഷം സ്കൂട്ടര്‍ വിപണി വളര്‍ന്നിരിക്കുന്നത്. വെസ്പ ഇന്ത്യന്‍ സ്കൂട്ടര്‍ വിപണിയില്‍ ഉണ്ടാക്കി വെച്ച സല്‍പേര് വളരെ വലുതാണ്. അതിനെ ഇപ്പോഴല്ലാതെ പിന്നെപ്പോളാണ് മുതലെടുക്കുക?

നിലവില്‍ ഈ ഇറ്റാലിയന്‍ കമ്പനിക്ക് യൂറോപ്യന്‍ വിപണിയടക്കം ലോകത്തിന്‍റെ വിവിധ വിപണികളില്‍ ഇടമുണ്ട്.

English summary
Italian scooter maker Piaggio SpA will introduce its Vespa scooter in India again early next year.
Story first published: Friday, December 16, 2011, 17:06 [IST]
Please Wait while comments are loading...

Latest Photos