ഹെല്‍മെറ്റ് കൊലവെറി: ഹര്‍ലിക്കും പെറ്റിയടി

Harley Davidson
ഹെല്‍മെറ്റ് നിര്‍ബന്ധമാക്കല്‍ എന്നത് നമ്മുടെ നാട്ടില്‍ ഒരു സീസണാണ്. പെട്ടെന്നൊരു ദിവസം ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതായുള്ള സര്‍ക്കാര്‍ തീട്ടൂരം വരും. അവിടുന്നങ്ങോട്ട് ഒരു മാസത്തേക്ക് പോലീസേമാന്‍മാരുടെ ഒരു കൊലവെറിയാണ്. ഇതുകണ്ടാല്‍ യാത്രക്കാരുടെ സുരക്ഷയാണോ ഹെല്‍മെറ്റ് കമ്പനികളുടെ വില്‍പന കൂട്ടലാണോ പോലീസിന് പ്രധാനമെന്ന് സംശയം തോന്നിപ്പോകും.

ഇത്തരമൊരു സംഭവം ഈയിടെ മുംബൈയിലുണ്ടായി. നിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ ധരിച്ച് യാത്ര ചെയ്യുന്നതില്‍ കുപിതനായിത്തീര്‍ന്ന പൊലീസ് കമ്മീഷണര്‍ അരൂപ് പട്നായിക് ഉടന്‍ ഉത്തരവിട്ടു. ഇനിമേലാല്‍ ഐ എസ് ഐ മുദ്രയില്ലാത്ത ഹെല്‍മെറ്റുമായി മുംബൈ തെരുവുകളില്‍ ഒറ്റയെണ്ണത്തിനെ കണ്ടുപോകരുത്! പൊലീസുകാര്‍ ഉത്തരവ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തുടങ്ങി.

ഈ നിയമം നടപ്പാക്കലില്‍ കുടുങ്ങിയത് വിദേശത്തു നിന്ന് ഹെല്‍മെറ്റോടെ ഇറക്കുമതി ചെയ്തുവരുന്ന ചില ബൈക്ക് മേഡലുകളുടെ ഉടമകളാണ്. ഐ എസ് ഐ മുദ്രയില്ലാത്ത എല്ലാ ഹെല്‍മെറ്റുകളെയും പിടിച്ച് പെറ്റിയടിക്കാനാണ് നിര്‍ദ്ദേശം. ഇതോടെ ആസ്ത്രേലിയന്‍, അമേരിക്കന്‍, ഇറ്റാലിയന്‍ അധികാരികള്‍ ഗുണനിലവാര പരിശോധന നടത്തി കയറ്റി അയച്ച എല്ലാ ഹെല്‍മെറ്റുകള്‍ക്കും പണി കിട്ടി. തന്‍റെ ഹെല്‍മെറ്റ് അമേരിക്കന്‍ നിര്‍മിതമാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ഒരുത്തനോട് കുന്നംകുളമില്ലാത്ത ഭൂപടമോ എന്ന മട്ടിലായിരുന്നു പൊലീസിന്‍റെ പെരുമാറ്റം. ഐ എസ് ഐ മാര്‍ക്കില്ലാത്ത ഹെല്‍മെറ്റ് അമേരിക്കയിലോ!

ഇന്ത്യന്‍ ഗുണനിലവാര പരിശോധനയില്‍ വിജയിച്ച ഉല്‍പന്നങ്ങളാണ് ഐ എസ് ഐ മുദ്ര പേറിയെത്തുന്നത്. അമേരിക്കന്‍ ഗുണ നിലവാര പരിശോധനയില്‍ വിജയിച്ചവ ഡിഓ‍ടി (അമേരിക്കന്‍ ഡിപാര്‍ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ടേഷന്‍) എന്ന മുദ്രയായിരിക്കും ഉണ്ടായിരിക്കുക.

വിദേശത്ത് ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കിയ ഉല്‍പന്നങ്ങളെ പെറ്റിയടിക്കലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് ഉപഭോക്താക്കള്‍.

Most Read Articles

Malayalam
English summary
Harley Davidson and other foreign bike owners have urging Mumbai Traffic Police to recognize the helmets with other nations quality certification logos.
Story first published: Wednesday, December 28, 2011, 18:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X