ലോകത്തിലെ ചെലവേറിയ ബൈക്ക് വില്‍പനയ്ക്ക്

Posted By:
To Follow DriveSpark On Facebook, Click The Like Button
Wazuma V8
ലോകത്തിലെ ഏറ്റവും ചെലവേറിയ ക്വാഡ് ബൈക്ക് വില്‍പനയ്ക്ക്. വസുമ വി8 എന്നാണ് ഈ ബൈക്കിന് പേര്. ആഡംബര വസ്തുക്കള്‍ വില്‍പനയ്ക്ക് വെക്കുന്ന ജേംസ്‍ലിസ്റ്റ് എന്ന സൈറ്റാണ് ക്വാഡ് ബൈക്ക് വില്‍പനയ്ക്കായി വെച്ചിട്ടുള്ളത്. വില 266,000 ഡോളര്‍. മലയാളത്തില്‍ 140,98,000 രൂപ.

ബ്രിട്ടിഷ് നിയമപ്രകാരം നാല് ചക്രങ്ങളുള്ളതും 550 കിലോഗ്രാമില്‍ താഴെ ഭാരമുള്ളതുമായ വാഹനമാണിത്. ക്വാഡ് ബൈക്ക് ബ്രിട്ടനില്‍ നിരത്തിലിറക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഇതിന് പ്രത്യേകമായ നികുതിയും അടക്കേണ്ടി വരും.

ലാസെരത് എന്ന കമ്പനിയാണ് വസുമ വി8ന്‍റെ നിര്‍മാതാക്കള്‍. താരതമ്യം ചെയ്യാനാവാത്ത ഡ്രൈവിംഗ് അനുഭവം പകര്‍ന്നു തരാന്‍ വസുമയ്ക്ക് കഴിയുന്നതായി നിര്‍മാതാക്കള്‍ അറിയിക്കുന്നു. എന്‍ജിനീയറിംഗ്-ശില്‍പ നിര്‍മാണ വൈദഗ്ധ്യങ്ങളുടെ അസാധ്യമായ സമ്മേളനമാണ് വസുമയിലുള്ളതെന്നും കമ്പനി പറയുന്നു.

241 കിമിയാണ് ഈ ബൈക്ക് പകര്‍ന്നു തരുന്ന വേഗം. ഫെരാരിയുടെ എന്‍ജിനാണ് ഈ ക്വാഡ് ബൈക്കിനുള്ളത്. 250 കുതിരകളുടെ ശേഷിയുണ്ടിതിന്. ബി എം ഡബ്ലിയു എം3യുടെ ഹാന്‍ഡില്‍ ബാറുകളാണ് വസുമയ്ക്ക് ഘടിപ്പിച്ചിരിക്കുന്നത്.

English summary
Wazuma V8 the world's most expensive quad bike is set for sale by a luxury website JamesList.
Story first published: Tuesday, December 20, 2011, 11:23 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark