ടിവിഎസ് സ്റ്റാര്‍ സിറ്റി 2012 പുറത്തിറങ്ങി

Posted By:
To Follow DriveSpark On Facebook, Click The Like Button
2012 TVS Star City
ടിവിഎസ്സില്‍ നിന്നുള്ള സ്റ്റാര്‍ സിറ്റി മോട്ടോര്‍ബൈക്കിന്‍റെ 2012 പതിപ്പ് വിപണിയില്‍ ലോഞ്ച് ചെയ്തു. 110 സിസിയുടെ ഈ ബൈക്ക് ടിവിഎസ്സിന്‍റെ പ്രശസ്തമായ മോഡലുകളിലൊന്നാണ്.

കൂടുതല്‍ പ്രീമിയം സവിശേഷതകള്‍ കാഴ്ചയിലും പ്രായോഗികതയിലും വരുത്തിയാണ് പുതിയ സ്റ്റാര്‍ സിറ്റിയെ വിപണിയിലെത്തിച്ചിരിക്കുന്നത്, ടി വി എസ്. ആറ് പുതിയ നിറച്ചേരുവകള്‍ പുതിയ സ്റ്റാര്‍ സിറ്റിക്ക് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഡ്യുവല്‍ കളര്‍ കോമ്പിനേഷനോടു കൂടിയ പതിപ്പുകളുമുണ്ട്.

ഇലക്ട്രിക് ഗ്രീന്‍, ബോള്‍ഡ് ബ്ലൂ, ഗോള്‍ഡ് സ്പാര്‍ക്, സില്‍വര്‍ സ്ട്രൈക്ക്, ക്രിംസണ്‍ ഫ്ലാഷ് എന്നിവയാണ് ഡ്യുവല്‍ കള്‍ ഓപ്ഷനുകള്‍. കറുപ്പ് പൂശിയ അലോയ് വീലുകള്‍, ഹീറ്റ് ഷീല്‍ഡ്, ഇക്കണോമീറ്റര്‍ എന്നീ സവിശേഷതകളും ഈ പതിപ്പിലുണ്ട്.

അത്യാധുനികമായ സ്റ്റൈലിംഗും എക്സിക്യുട്ടീവ് ക്ലാസ് സവിശേഷതകളും വിജയകരമായി ചേരുംപടി ചേര്‍ത്ത വാഹനമാണ് സ്റ്റാര്‍ സിറ്റിയെന്ന് ടി വി എസ് പ്രസിഡന്‍റ് എഛ് എസ് ഗോയിന്‍ഡി വ്യക്തമാക്കി.

83. കിമിയാണ് സ്റ്റാര്‍ സിറ്റിയുടെ മൈലേജ്. വില 38,650/- (എക്സ്ഷോറൂം ദില്ലി).

English summary
TVS Motors upgraded their 110cc motorbike TVS StaR City with more premium options and styling.
Story first published: Tuesday, January 24, 2012, 15:38 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark