ഹോണ്ട 150 സിസി സ്പോര്‍ട്സ് ബൈക്ക് വരുന്നു!

Posted By:
Honda CBR 150R
നിലവില്‍ ഹോണ്ടയുടേതായി ഷൈന്‍, യൂണികോണ്‍ എന്നീ ബൈക്കുകള്‍ കമ്മ്യൂട്ടര്‍ സെഗ്മെന്‍റില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. പുതിയ വാഹനമായ സിബിആര്‍ 150ആര്‍-ന്‍റെ ഉദ്ദേശ്യം കമ്മ്യൂട്ടര്‍ എന്നതില്‍ നിന്ന് ഇത്തിരി മാറി നില്‍ക്കുന്നു. സ്പോര്‍ട്സ് ബൈക്ക് എന്ന നിലയിലാണ് ഈ വാഹനത്തിന്‍റെ സവിശേഷതകള്‍. സുവ്യക്തമായും ഈ ബൈക്ക് ലക്ഷ്യം വെക്കുന്നത് ബജാജ് - കെടിഎം സംയക്ത സംരംഭത്തില്‍ ഈയിടെ പുറത്തിറങ്ങിയ സ്പോര്‍ട്സ് ബൈക്കായ ബജാജ് കോടിഎം ഡ്യൂക്ക് 200 സിസിയെത്തന്നെയാണ്.

വിലനിര്‍ണയത്തില്‍ കാണിച്ചിരിക്കുന്ന പ്രത്യേക ശ്രദ്ധയും ശ്രദ്ധേയമാണ്. 115,000 രൂപയായിരിക്കും മാര്‍ച്ചില്‍ പുറത്തിറങ്ങാനിരിക്കുന്ന സിബിആര്‍ 150 ബൈക്കിന് വില. കെടിഎം ഡ്യൂക്ക് 200 സിസിയുടെ വില117,000 രൂപയാണ്. കെടിഎമ്മിനെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സുപരിചിതമാണെന്നത് ഹോണ്ടയ്ക്ക് അനുകൂലമായ കാര്യമാണ്. കൂടാതെ എന്‍ജിന്‍ പ്രകടനത്തില്‍ ഹോണ്ടയെ മറികടക്കാന്‍ തക്കതാണോ കെടിഎമ്മിന്‍റേതെന്ന് ഇനിയും അറിയേണ്ടതുണ്ട്. കെടിഎമ്മിന് ലോക വിപണിയിലുള്ള ഉയര്‍ന്ന സ്ഥാനം വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് പ്രായോഗികമായി തെളിയിക്കപ്പെടേണ്ടതുണ്ട് എന്നതാണ് സത്യം.

യമഹയുടെ ആര്‍15 സ്പോര്‍ട്സ് ബൈക്കും ഈ നിരയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ശേഷിയുള്ള താരമാണ്. ഈയടുത്ത് പുറത്തിറങ്ങിയ ആര്‍15ന്‍റെ പുതുക്കിയ പതിപ്പിന് 107,000 രൂപയുടെ ചുറ്റുപാടിലാണ് വില.

മാസത്തില്‍ 3500 ബൈക്കുകള്‍ വിറ്റഴിക്കാം എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

English summary
Honda Motorcycle will open a new strategy with the launch of the 150cc version for CBR bike. The new bike will take over the Bajaj KTM Duke 200 and the Yamaha R 15.
Story first published: Monday, February 20, 2012, 18:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark