ലോകത്തിലെ ഏറ്റവും വലിയ ബൈക്ക്

Posted By:
Giant Bike
ഓട്ടോമൊബൈല്‍ ഭ്രാന്തന്‍മാര്‍ നമ്മുടെ നാട്ടിലുമുണ്ട്. വണ്ടികള്‍ ആള്‍ട്ടര്‍ ചെയ്തും പുതിയ വണ്ടികള്‍ നിര്‍മിച്ചും അവര്‍ തങ്ങളുടെ ഭ്രാന്ത് ആഘോഷിക്കുന്നു. കിഴക്കന്‍ ജര്‍മനിയിലും ഇത്തരം ഭ്രാന്തന്മാര്‍ക്ക് കുറവില്ല. അവിടെ കനം ഇത്തിരി കൂടും എന്നേയുള്ളൂ.

കിഴക്കന്‍ ജര്‍മനിയിലെ സില്ല ഗ്രാമത്തിലെ ടിലോ നീബല്‍ എന്നയാളുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ഓട്ടോമൊബൈല്‍ പ്രണയികള്‍ ഒരു ബൈക്ക് നിര്‍മിച്ചു. അത് ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് തന്നെയാവണമെന്ന് നീബലിന് നിര്‍ബന്ധമുണ്ടായിരുന്നു. 4740 കിലോഗ്രാമാണ് വണ്ടിയുടെ മൊത്തം ഭാരം. സോവിയറ്റ് റഷ്യയുടെ കാലത്തെ ഒരു യുദ്ധടാങ്കിന്‍റെ എന്‍ജിനാണ് ഈ വണ്ടിക്ക് പിടിപ്പിച്ചിട്ടുള്ളത്. 800 കുതിരശക്തിയാണ് എന്‍ജിന്‍ പകരുന്നത്.

പട്ടാള വാഹനങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഇതിന്‍റെ സസ്പെന്‍ഷന്‍ അടക്കമുള്ള ഘടകഭാഗങ്ങള്‍ സംഘടിപ്പിച്ചത്. 1986 മോ‍ഡ‍ല്‍ ടാങ്കില്‍ നിന്നുള്ള എന്‍ജിനാണ് നീബല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇത് എവിടെനിന്നു കിട്ടി എന്നുമാത്രം നീബല്‍ പറയുന്നില്ല.

English summary
Tilo Niebel of the East German village of Zillah has made a giant motorcycle using military scraps weighing 5 tons. This vehicle is the biggest bike in the world as described by Tilo Niebel.
Story first published: Tuesday, February 28, 2012, 11:13 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark