അവള്‍ വീണ്ടും വരുന്നു...

Posted By:
Piaggio Vespa
പ്യാജിയോ വെസ്പ ഒരു വെറും സ്കൂട്ടര്‍ മാത്രമല്ല ഇന്ത്യയില്‍. ഒരുകാലത്ത് ഇടത്തരക്കാരന്‍റെ സ്വപ്നവാഹനമായിരുന്നു ഈ സ്കൂട്ടര്‍. 'ഭാര്യ-ഭര്‍ത്താവ്-ഒരു കുഞ്ഞ്' എന്ന സമവാക്യം തീവ്രവാദപരമായി ഉന്നയിക്കപ്പെട്ട കുടുംബാസൂത്രണകാലത്ത് ഈ സ്കൂട്ടര്‍ ഇന്ത്യന്‍ മിഡില്‍ ക്ലാസ് ജീവിതത്തിന്‍റെ ഒരു ഐക്കണ്‍ തന്നെയായിരുന്നു.

യുവാക്കളെ സംബന്ധിച്ച് എക്കാലത്തെയും സെക്സിയായ വാഹനമാണ് വെസ്പ. ഇന്നും ഈ വാഹനത്തിന്‍റെ പഴയ പതിപ്പുകള്‍ ഒരു ഫാഷനാണ് ഇന്ത്യന്‍ നിരത്തുകളില്‍. പഴയ മിഡില്‍ ക്ലാസുകാരനില്‍ നിന്ന് പുതിയ ഇന്ത്യന്‍ യുവാക്കള്‍ ഈ വാഹനത്തെ വിലകൊടുത്ത് വാങ്ങിയിരിക്കുന്നു.

ഈ സാധ്യതകള്‍ കണ്ടറിഞ്ഞാവണം വെസ്പ വീണ്ടും ഇന്ത്യയിലേക്ക് കടന്നു വരാന്‍ ഒരുക്കം തുടങ്ങിയത്. പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്, വെസ്പ സ്കൂട്ടറുകള്‍ പ്യാജിയോ ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയെന്നാണ്. ഏപ്രില്‍ മാസം 26ന് മുംബൈല്‍ വെസ്പയുടെ ലോഞ്ച് നടക്കുമെന്നും അറിവായിട്ടുണ്ട്.

125 സിസിയിലാണ് വെസ്പ എല്‍എക്സ് വരുന്നത്. ഓട്ടോമാറ്റിക് പതിപ്പാണ് ഇന്ത്യയില്‍ അവതരിക്കാനിരിക്കുന്ന പുതിയ വെസ്പ. ഒരു പ്രീമിയം ലൈഫ്സ്റ്റൈല്‍ സ്കൂട്ടര്‍ എന്ന നിലയിലാണ് വെസ്പ വിപണിയില്‍ നിലപാടെടുക്കുക.

വെസ്പ എന്‍ജിന്‍ 11 കുതിരകളുടെ ശേഷിയാണ് പേറുന്നത്. 10 എന്‍ എം ടോര്‍ക്കും ലഭിക്കുന്നു. 55000 രൂപയുടെ ചുറ്റുവട്ടത്തില്‍ വെസ്പ വില കാണുമെന്ന് പ്രതീക്ഷിക്കാം.

English summary
2012 Vespa LX125 will be launching on 26 April 2012 in Indian market.
Story first published: Tuesday, March 27, 2012, 18:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark