ബിഎംഡബ്ലിയു എഫ്650 ജിഎസ് ലോഞ്ച് ചെയ്തു

ഇറക്കുമതിത്തീരുവ 750 ശതമാനമായതിനാലാണ് വിലയില്‍ ഇത്രയും വര്‍ധന വരുന്നത്.
800 സിസി എന്‍ജിനാണ് എഫ്650യുടേത്. 71 കുതിരകളുടെ ശക്തിയാണ് ഈ എന്‍ജിന്‍ പകരുക. 76 എന്‍എം ടോര്‍ക്കും ലഭ്യമാണ്. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ ടോര്‍ക്കിനെ ചക്രങ്ങളിലെത്തിക്കുന്നു.
എബിഎസ് സംവിധാനം ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നു. 185 കിലോമീറ്ററാണ് ബൈക്കിന്‍റെ പരമാവധി വേഗത. മൊത്തം ഭാരം 200 കിലോഗ്രാമാണ്. ഇന്ത്യന്‍ നിരത്തിലെ ഏറ്റവും വേഗം കൂടിയ ബൈക്കുകളില്‍ ഒന്നായി ഇതിനെ പരിഗണിക്കാവുന്നതാണ്. 17 അഞ്ച് അലോയ് വീലാണ് മുന്‍വശത്തുള്ളത്. പിന്‍വശത്ത് 16 ഇഞ്ച് അലോയ് വീല്‍ ഘടിപ്പിച്ചിരിക്കുന്നു.


Click it and Unblock the Notifications








