ഇന്ത്യ ഇപ്പോഴും സൈക്കിളില്‍

Bicycle
ഇന്ത്യയുടെ കാര്‍ വിപണിയില്‍ മുമ്പെന്നത്തേക്കാളും വലിയ വിപ്ലവം നടന്നു കൊണ്ടിരിക്കുകയാണെങ്കിലും വില്‍പനയുടെ കാര്യത്തില്‍ ബൈക്കുകളുടെ ഓരത്തെങ്കിലുമെത്താന്‍ അതിന് ഇനിയും സാധിച്ചിട്ടില്ല. പാശ്ചാത്യ വിപണികളെ അപേക്ഷിച്ച് ബൈക്കുകളുടെ സാന്ദ്രത ഇന്ത്യയില്‍ കൂടുതലാണ്. പലപ്പോഴും കുടുംബ സമേതമുള്ള യാത്രകള്‍ക്കു വരെ ബൈക്കുകളാണ് ഇന്ത്യക്കാരന് ആശ്രയം. കാറുകളെ അപേക്ഷിച്ച് വിലക്കുറവ്, മൊബിലിറ്റി, ഇന്ത്യന്‍ റോഡുകളില്‍ പെരുമാറാന്‍ ഏറ്റവും നല്ലത് തുടങ്ങി നരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്.

2010 കാനേഷുമാരി വിവരങ്ങള്‍ പറയുന്ന വിവരങ്ങള്‍ പ്രകാരം ഇന്ത്യന്‍ കുടുംബങ്ങളില്‍ 44.8 ശതമാനം പേരുടെയും വാഹനം സൈക്കിളാണ്. ഉത്തര്‍ പ്രദേശിലാണ് സൈക്കിള്‍ സാന്ദ്രത കൂടുതല്‍ എന്ന് കണക്കുകള്‍ പറയുന്നു. 67 ശതമാനം പേരാണ് ഈ സംസ്ഥാനത്ത് സൈക്കിള്‍ ഉപയോഗിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമിലാണ് ഏറ്റവും കുറവ് സൈക്കിള്‍ ഉപഭോക്താക്കളുള്ളത്. 0.9 ശതമാനമാണ് നിരക്ക്. മേഘാലയയില്‍ 5.6 ശതമാനം പേരാണ് മോട്ടോര്‍ബൈക്ക് ഉപയോഗിക്കുന്നത്.

സൈക്കിളുകള്‍ കഴിഞ്ഞാല്‍ രാജ്യത്തെ യാത്രാവാഹനങ്ങളില്‍ രണ്ടാം സ്ഥാനം മോട്ടോര്‍ബൈക്കിനാണ്. 21 ശതമാനം പേരാണ് ബൈക്ക് ഉപയോഗിക്കുന്നത്. ഇതില്‍ സ്കൂട്ടറുകളും മൊപെഡുകളുമെല്ലാം ഉള്‍പെടും. വെറും 4.7 ശതമാനം പേര്‍ മാത്രമാണ് കാര്‍ ഉപയോക്താക്കള്‍!

ഗോവയിലാണ് ഏറ്റവുമധികം യാത്രാവാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ഗോവയിലെ ജനങ്ങളുടെ 24.6 ശതമാനവും കാറിലാണ് യാത്ര ചെയ്യുന്നത്. 56 ശതമാനം പേര്‍ ബൈക്കിനെ ആശ്രയിക്കുന്നു.

സിയാം പ്രസിഡന്‍റ് വിഷ്മു മൂത്തൂറിന്‍റെ അഭിപ്രായത്തില്‍ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് കാര്‍ വിപണി കൈവരിക്കുന്നത്. 2020 ആകുമ്പോഴേക്കും കാര്‍ വില്‍പന 90 ലക്ഷമായി ഉയരും.

Most Read Articles

Malayalam
English summary
As per the 2010 survey reports of Census Commission of India says that the majority of Indian people select motorbike as their commuting vehicle.
Story first published: Friday, March 23, 2012, 15:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X