ബജാജ് പള്‍സര്‍ 200 എന്‍എസ് കര്‍ണാടകത്തില്‍

Posted By:

ദില്ലിയിലെയും മഹാരാഷ്ട്രയിലെയും ലോഞ്ചിനു ശേഷം ബജാജ് പള്‍സര്‍ 200 എന്‍എസ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടന്നു. കര്‍ണാടകത്തിലാണ് ആദ്യ ലോഞ്ച്. കര്‍ണാകത്തിലെ ഷോറൂമുകളില്‍ നിന്നുള്ള പള്‍സര്‍ ഡെലിവെറി ഉടന്‍ തുടങ്ങും.

ഓരോ സംസാഥാനങ്ങളില്‍ ക്രമത്തില്‍ ലോഞ്ച് നടത്തിവരിക എന്ന നയമാണ് ബജാജ് അനുവര്‍ത്തിക്കുന്നത്. നിലവിലുള്ള 220 ഡിടിഎസ്ഐ എന്‍ജിന്‍ മോഡലിന് പകരക്കാരനായാണ് 200എന്‍എസ് വന്നതെങ്കിലും പഴയ മോഡല്‍ തുടര്‍ന്നും വിപണിയില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. വാഹനത്തിന് നിലവില്‍ ലഭിക്കുന്ന ഡിമാന്‍റ് കണക്കിലെടുത്താണിത്.

To Follow DriveSpark On Facebook, Click The Like Button
Bajaj Pulsar 200 NS

ലോകത്തിലാദ്യമായി ട്രൈ സ്പാര്‍ക് ഇഗ്നീഷ്യന്‍ ഉപയോഗിക്കുന്നുവെന്ന പ്രത്യേകത പള്‍സര്‍ 200എന്‍എസിനുണ്ട്. ഇത് ഇന്ധനക്ഷമതയും പ്രകടനവും കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. മോണോഷോക് സസ്പെന്‍ഷനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

6 സ്പീഡ് ട്രാന്‍സ്മിഷന്‍ ഉപയോഗിക്കുന്ന ആദ്യ ബജാജ് ബൈക്കാണിത്. നാല് നിറങ്ങളിലാണ് ഈ പള്‍സര്‍ 200 എന്‍എസ് ലഭിക്കുക. റെഡ്, ബ്ലാക്, യെല്ലോ, ബ്ലൂ എന്നീ നിറങ്ങളാണ് പള്‍സറിന്‍റെ പുതുതലമുറയ്ക്ക് ബജാജ് പൂശിയിരിക്കുന്നത്.

പ്രകടനത്തിലും സാങ്കേതിക മികവിലും മുന്‍നിരയില്‍ നില്‍ക്കുന്ന വാഹനമാണ് പള്‍സര്‍ 200എന്‍എസ് എന്നു പറയാം. വിലയില്‍ അത്യന്തം മത്സരക്ഷമമായിട്ടാണ് പള്‍സര്‍ നിലനില്‍ക്കുന്നത്. കെടിഎം നിര്‍മിച്ച എന്‍ജിന്‍ സ്പോര്‍ട്സ് ബൈക്കിംഗ് പ്രണയികള്‍ക്ക് ഒരു മികച്ച അനുഭവം തന്നെയായിരിക്കും.

English summary
Bajaj Pulsar 200 NS has launched in Karnataka.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark