ഇന്ത്യയിലെ ബജറ്റ് ബൈക്കുകള്‍

Posted By:

ലോകത്തിലെ രണ്ടാമത്തെ വലിയ മോട്ടോര്‍സൈക്കിള്‍ വിപണിയാണ് ഇന്ത്യ. ചെറു എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകളാണ് ഇവിടെ വിറ്റഴിക്കപ്പെടുന്നതില്‍ അധികവും. അവയില്‍ 90 ശതമാനവും 60,000ന് ചോടെ വിലയുള്ളവയാണ്.

ഇന്ത്യയിലെ കീശയിലൊതുങ്ങുന്ന ബൈക്കുകള്‍ ഏതെന്ന് ഒരു തിരനോട്ടം നടത്തുകയാണിവിടെ. ബജറ്റ് ബൈക്കുകളെപ്പറ്റി പറയുമ്പോള്‍ ആദ്യം പരാമര്‍ശിക്കേണ്ട പേര് ഹീറോ ഹോണ്ട സ്‍പ്ലന്‍ഡറിന്‍റേതാണ്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. കുറഞ്ഞ മെയിന്‍റനന്‍സ്, വിലക്കുറവ് തുടങ്ങിയ ഘടകങ്ങളാണ് ഈ വാഹനത്തെ വിപണിയില്‍ ഒന്നാമതെത്താന്‍ സഹായിക്കുന്നത്.

താഴെ ചിത്രങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഇന്ത്യയിലെ ബജറ്റ് ബൈക്കുകളെ പരിചയപ്പെടാം. ദില്ലി എക്സ്ഷോറൂം വിലയാണ് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക.

39,000 രൂപ

39,000 രൂപ

ഹീറോയുടെ ഏറ്റവും വില കുറഞ്ഞ വാഹനമാണിത്. 100 സിസി എന്‍ജിന്‍ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നു. ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ എന്‍ജിന്‍റെ പ്രധാന പ്രത്യേകത.

43,110 രൂപ

43,110 രൂപ

ബജാജ് ഓട്ടോയുടെ ഏറ്റവും ഇന്ധനക്ഷമമായ മോട്ടോര്‍സൈക്കിളാണിത്. 72 കിമിയാണ് മൈലേജ്.

46,000 രൂപ

46,000 രൂപ

ഹീറോയുടെ വാഹനങ്ങളില്‍ സ്‍പ്ലന്‍ഡറിന് മീതെയാണ് പാഷന്‍റെ സ്ഥാനം. ഡിസൈനില്‍ കൂടുതല്‍ ആധുനിക സൗന്ദര്യം ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ബൈക്കിലേക്ക് പോകാം. 55 കിമിയാണ് മൈലേജ്.

40,000 രൂപ

40,000 രൂപ

ബജാജ് ഡിസ്കവര്‍ 100 സിസി ഇന്ത്യയില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന ബൈക്കുകളിലൊന്നാണ്. വില 46,000. മൈലേജ് 55 കിമി.

43,000 രൂപ

43,000 രൂപ

വിശ്വാസ്യതയുള്ള പ്രകടനം, മികച്ച മൈലേജ് തുടങ്ങിയ ഘടകങ്ങള്‍ ഈ വാഹനത്തെ പ്രിയപ്പെട്ടതാക്കുന്നു. 55 കിമിയാണ് മൈലേജ്

49,000 രൂപ

49,000 രൂപ

58 കിമി എന്ന മികച്ച മൈലേജ് ടിവിഎസ് സ്പോര്‍ട് നല്‍കുന്നു. 49,000 രൂപയാണ് വില.

43,000 രൂപ

43,000 രൂപ

കഴിഞ്ഞ ദില്ലി എക്സ്പോയിലാണ് ഹയാട്ടെ ലോഞ്ച് ചെയ്തത്. 55 കിമിയാണ് മൈലേജ്. 43,000 രൂപ വില.

48,690 രൂപ

48,690 രൂപ

ഡ്രീം യുഗ ഹോണ്ടയുടെ ആദ്യത്തെ ചെറു എന്‍ജിന്‍ ശേഷിയുള്ള ബൈക്കാണ് ഇന്ത്യയില്‍. മൈലേജ് 60 കിമി.

31,900 രൂപ

31,900 രൂപ

ബജറ്റ് ബൈക്കുകളില്‍ ഏറ്റവും വിലക്കുറവുള്ളത് യമഹ ക്രക്സിനുതന്നെ. മൈലേജിന്‍റെ കാര്യത്തിലും കുറവാണ് ഈ വാഹനത്തിന്. 45 കിമിയാണ് മൈലേജ്. പെട്ടെന്നുള്ള ആക്സിലറേഷന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ വാഹനം ഇഷ്ടമായേക്കും.

45,000 രൂപ

45,000 രൂപ

സുസുക്കി ഹയാട്ടെയ്ക്കു മുന്‍പ് കമ്പനിക്ക് ആകെയുണ്ടായിരുന്ന എന്‍ട്രി ലെവല്‍ മോഡല്‍. 60 കിമി എന്ന മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നു.

English summary
Here we will look through India's top 10 budget bikes.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark