ഹ്യോസംഗ് കുതിരശേഷി കുറയ്ക്കുന്നു

ഇതിനു പിന്നാലെ വരുന്ന വാര്‍ത്ത ഹ്യോസംഗ് ഇനിയും കുറഞ്ഞ ശേഷിയുള്ള വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നതാണ്. 125-150 സിസി സെഗ്മെന്‍റുകളിലേക്കാണ് ഇനി ഹ്യോസംഗ് കണ്ണു വെക്കുന്നത്.
നിലവില്‍ ജിടി 650ആര്‍, ജിടി650എന്‍, എസ്‍ടി7, ജിടി250ആര്‍ എന്നീ വാഹനങ്ങളാണ് ഹ്യോസംഗ് വിപണിയിലെത്തിക്കുന്നത്. കേരളത്തില്‍ കൊച്ചിയില്‍ ഹ്യോസംഗിന് ഡീലര്‍ഷിപ്പുണ്ട്.
രാജ്യത്തിന്‍റെ വോള്യം വിപണിയിലേക്ക് കടക്കാനുള്ള സുപ്രധാന തീരുമാനമാണ് ഹ്യോസംഗ് കൈക്കൊണ്ടിരിക്കുന്നത്. കടുത്ത മത്സരം നടക്കുന്ന ഈ വിഭാഗങ്ങളില്‍ ഹ്യോസംഗിന് തങ്ങളുടെ വാഹനങ്ങളുടെ ഗുണ നിലവാരം കൊണ്ട് പിടിച്ചു നില്‍ക്കാന്‍ സാധിച്ചേക്കും.


Click it and Unblock the Notifications








