സ്ത്രീകള്‍ക്ക് 5 സ്കൂട്ടര്‍ നിര്‍ദ്ദേശങ്ങള്‍

യുവാക്കളും സ്ത്രീകളുമാണ് സ്കൂട്ടറുകളുടെ വിപണി എന്നു പറയാം. ഇന്ത്യയില്‍ ഇരുചക്രവാഹന വിപണിയുടെ വളര്‍ച്ചയില്‍ സാരമായ പങ്കാണ് സ്കൂട്ടറുകള്‍ വഹിക്കുന്നത്. സ്ത്രീകള്‍ നിരത്തില്‍ വ്യാപകമായി ഇറങ്ങുത്തുടങ്ങുന്നത് സ്കൂട്ടറുകളുടെ വരവോടെയാണ്. കോളേജ് യുവാക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ സ്കൂട്ടറുകള്‍ക്കുള്ള പ്രിയം വളരെ വലുതാണ്. ഇക്കാരണത്താല്‍ കമ്പനികള്‍ ഇവരെ ലാക്കാക്കിയാണ് പരസ്യപ്രചാരണങ്ങളിലേര്‍പ്പെടുന്നത്.

വലിയ തെരഞ്ഞെടുപ്പ് സാധ്യതകളാണ് ഇന്ന വിപണിയിലുള്ളത്. നിരവധി മോഡ‍ലുകള്‍ ഉപഭോക്താവിനെ കാത്ത് വിപണിയില്‍ കിടക്കുന്നതും പോരാഞ്ഞ് ഇനിയും നിരവധി കമ്പനികള്‍ വിപണിയിലേക്ക് എത്തിച്ചേരാന്‍ ഒരുങ്ങുന്നു.

സ്ത്രീകള്‍ക്ക് യോജിച്ച 5 സ്കൂട്ടറുകള്‍ ഏതെല്ലാമെന്ന് വിലയിരുത്തുകയാണ് ഡ്രൈവ്സ്പാര്‍ക്ക് ഇവിടെ

സ്കൂട്ടറുകള്‍ സ്ത്രൈണതയുടെ ചാരുത പേറുന്നതിന്‍റെ രഹസ്യം മറ്റൊന്നുമല്ല. സ്ത്രീകളെത്തന്നെയാണ് നിര്‍മാതാക്കള്‍ ലക്ഷ്യം വെക്കുന്നത്. ഈ ഡിസൈനുകള്‍ പുരുഷന്മാരെയും ആകര്‍ഷിക്കുന്നുവെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. സ്ത്രീകളുടെ സ്കൂട്ടറുകള്‍ കാണാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

സ്ത്രീകള്‍ക്ക് 5 സ്കൂട്ടര്‍ നിര്‍ദ്ദേശങ്ങള്‍

സ്കൂട്ടറുകള്‍ സ്ത്രൈണതയുടെ ചാരുത പേറുന്നതിന്‍റെ രഹസ്യം മറ്റൊന്നുമല്ല. സ്ത്രീകളെത്തന്നെയാണ് നിര്‍മാതാക്കള്‍ ലക്ഷ്യം വെക്കുന്നത്. ഈ ഡിസൈനുകള്‍ പുരുഷന്മാരെയും ആകര്‍ഷിക്കുന്നുവെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. സ്ത്രികളുടെ സ്കൂട്ടറുകള്‍ കാണാന്‍ അടുത്ത താളിലേക്ക് നീങ്ങുക.

ടിവിഎസ് സ്കൂട്ടി സ്ട്രീക്

ടിവിഎസ് സ്കൂട്ടി സ്ട്രീക്

ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂട്ടര്‍ ഏതെന്ന ചോദ്യത്തിനു മുമ്പില്‍ ശങ്കിച്ചു നില്‍ക്കേണ്ട കാര്യമില്ല. 90 സിസി എന്‍ജിനാണ് സ്കൂട്ടി ട്രീക്കിനുള്ളത്. വില ശരാശരി 36,000 രൂപ.

ടിവിഎസ് സ്കൂട്ടി പെപ്+

ടിവിഎസ് സ്കൂട്ടി പെപ്+

സ്കൂട്ടിയുടെ മറ്റൊരു പതിപ്പാണ് പെപ്+. സമാനമായ എന്‍ജിന്‍ തന്നെയാണ് ഈ വാഹനത്തിലും ഉപയോഗിച്ചിരിക്കുന്നത്. ഡിസൈന്‍ ശൈലിയിലാണ് വ്യത്യാസമുള്ളത്. അനുഷ്കയാണ് സ്കൂട്ടി പെപ്+ന്‍റെ ബ്രാന്‍ഡ് അംബാസ്സഡര്‍. വില 41,000.

യമഹ റേ

യമഹ റേ

യമഹ റേ പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം നിര്‍മിച്ചത് എന്ന അവകാശവാദത്തോടെയാണ് കമ്പനി വിപണിയിലിറക്കിയത്. ഇത് യമഹയുടെ ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ സ്കൂട്ടര്‍ മോഡലാണ്. ദീപിക പദുക്കോണാണ് റേയുടെ ബ്രാന്‍ഡ് അംബാസ്സഡര്‍. 46,000 രൂപ വില.

ഹോണ്ട ഡിയോ

ഹോണ്ട ഡിയോ

പെണ്‍കുട്ടികള്‍ക്കിടയില്‍ മാത്രമല്ല ഡിയോ വില്‍ക്കപ്പെടുന്നത്. ആണ്‍കുട്ടികള്‍ക്കിടയിലും ഡിയോയ്ക്ക് ആരാധകരുണ്ട്. 110 സിസി എന്‍ജിനാണ് ഡിയോയ്ക്കുള്ളത്. വില 46,000 രൂപ.

മഹീന്ദ്ര ഫ്ലൈറ്റ്

മഹീന്ദ്ര ഫ്ലൈറ്റ്

സ്ത്രീകള്‍ വ്യാപകമായി ഉപയോഗിക്കുന്ന സ്കൂട്ടറുകള്‍ ഏറ്റവും കരുത്തേറിയത് മഹീന്ദ്ര ഫ്ലൈറ്റാണെന്നു പറയാം. 125 സിസിയാണ് എന്‍ജിന്‍ ശേഷി. 8 കുതികളുടെ ശേഷി ഈ എന്‍ജിന്‍ പുറത്തെടുക്കുന്നു. വില 41,200 രൂപ.

Most Read Articles

Malayalam
English summary
Drivespark takes a look at the top 5 scooters made for women.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X