ഹീറോ 250 സിസി സ്പോര്‍ട്സ് ബൈക്ക്!

Posted By:
Hero
ഹീറോ മോട്ടോകോര്‍പ് പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള തിരക്കിലാണ്. സാങ്കേതികവും രൂപകല്‍പനാപരവുമായ പ്രശ്നങ്ങളെ നേരിടുന്നതിനായി വിവിധ വിദേശകമ്പനികളുമായി ഹീറോ സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹീറോ മോട്ടോകോര്‍പ് ഒരു പുതിയ സെഗ്മെന്‍റിലേക്ക് കടക്കാനൊരുങ്ങുന്നതിനെക്കുറിച്ചാണ്. ഒരു 250 സിസി സ്പോര്‍ട്സ് ബൈക്ക് വികസിപ്പിച്ചെടുക്കുകയാണത്രേ കമ്പനിയിപ്പോള്‍.

കാര്യങ്ങള്‍ തിരക്കിട്ട് പുരോഗമിക്കുകയാണെന്നാണ് അറിവ്. ഈ വേഗതയില്‍ തന്നെ കാര്യങ്ങള്‍ നീങ്ങിയാല്‍ 2014 ഓട്ടോ എക്സ്പോയില്‍ വാഹനത്തെ കണ്ടുമുട്ടാന്‍ സാധിക്കും!

അമേരിക്കന്‍ കമ്പനിയായ എറിക് ബുവെല്‍ ആണ് ഇപ്പോള്‍ ഹീറോയുടെ സാങ്കേതിക പങ്കാളി. സ്പോര്‍ട്സ് ബൈക്ക് നിര്‍മാണത്തില്‍ എറിക്കിന് മികച്ച അനുഭവപരിചയമാണുള്ളത്.

ഹോണ്ടയില്‍ നിന്ന് പിരിഞ്ഞതോടെ ഹീറോയുടെ ഉഷാറെല്ലാം പോയി എന്ന് ദീര്‍ഘനിശ്വാസം ചെയ്യുന്നവരുണ്ട്. ഇവര്‍ക്കുള്ള തക്കതായ മറുപടി നല്‍കുക എന്നതാണ് ഹീറോയുടെ ലക്ഷ്യം. ആഗോളനിലവാരമുള്ള ബൈക്കുകള്‍ വിപണിയിലെത്താക്കാനാണ് ഹീറോ പണിപ്പെടുന്നത്.

English summary
Hero is now developing a new 250cc sports bike that could be unveiled to the world during the 2014 Delhi Auto Expo.
Please Wait while comments are loading...

Latest Photos