അമ്പിളിമാമനെ പിടിക്കാനുള്ള ബൈക്ക് റെഡി!

Posted By:

അമ്പിളിമാമനെ കിട്ടണമെന്ന് വാശിപിടിച്ച കുട്ടിക്കാലത്തെ കുറിച്ച് നൊസ്റ്റാള്‍ജിയപ്പെട്ട് ഗദ്ഗദപ്പെടാത്ത കണ്ഠങ്ങള്‍ കുറവായിരിക്കും. ചെറുപ്പകാലത്ത് ഇത്തരത്തില്‍ വാശിപിടിക്കാത്തയാളുകൾ കൂടി ഒരു രസത്തിനുവേണ്ടി 'ഞാനും വാശിപിടിച്ചിരുന്നു' എന്ന് പറഞ്ഞുണ്ടാക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. പറഞ്ഞുപറഞ്ഞ് ഇതിപ്പോള്‍ കുട്ടികള്‍ക്കൊക്കെ ഒരു ശീലമായിട്ടുണ്ട്. കുട്ടികളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കുന്ന രീതിയാണ് വരാനിരിക്കുന്ന കാലത്തിന്‍റേത്. പ്രസ്തുത കാലത്തിനായി വളരെയേറെ ബുദ്ധിമുട്ടുന്നയാളാണ് മാര്‍കോ ലൂക്കോവിക്ക്.

മൂണ്‍റൈഡര്‍ എന്നാണ് ഈ ഫ്യൂച്ചറിസ്റ്റിക് ബൈക്കിന് പേര്. ഈ ബൈക്ക് ഉപയോഗിച്ച് പറക്കാന്‍ സാധിക്കും എന്നതാണ് മൂണ്‍റൈഡര്‍ എന്ന പേരിലെ കാര്യം. റോഡിലൊക്കെ ഓടിച്ചുമടുക്കുമ്പോള്‍ ഒന്നു പറന്നുകളയാം എന്നു തോന്നികയാണെങ്കില്‍ മൂണ്‍റൈഡര്‍ നിങ്ങളെ ഒട്ടും നിരാശപ്പെടുത്തില്ല.

അമ്പിളിമാമനിലേക്ക് ബൈക്കിൽ പോകാം

വളരെ ഭാരം കുറഞ്ഞതും എന്നാല്‍ ഉറപ്പ് കൂടിയതുമായ അസംസൃകൃത വസ്തുക്കളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

അമ്പിളിമാമനിലേക്ക് ബൈക്കിൽ പോകാം

വൈദ്യുതിയാണ് ഊര്‍ജ്ജസ്രോതസ്സ്. പ്ലാസ്മ ജെറ്റ് എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററികള്‍ ചാര്‍ജ് ചെയ്യുക സൂര്യതാപം ഉപയോഗിച്ചാണ്.

അമ്പിളിമാമനിലേക്ക് ബൈക്കിൽ പോകാം

മാര്‍ക്കോ ഡിസൈന്‍ ഫ്യൂച്ചറിസ്റ്റിക് ഡിസൈനുകളുടെ പേരില്‍ പ്രശസ്തമാണ്. പ്രഫസര്‍ മാര്‍ക്കോ ലുക്കോവിക്ക് ആണ് ഈ സ്ഥാപനം നടത്തുന്നത്. ഇന്‍സ്ട്രിയല്‍ ഡിസൈന്‍ രംഗത്ത് ഇദ്ദേഹം ഒരു വല്യ പുള്ളിയാണ്.

അമ്പിളിമാമനിലേക്ക് ബൈക്കിൽ പോകാം

പത്ത് വര്‍ഷത്തിലധികമായി ഈ രംഗത്ത് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.

അമ്പിളിമാമനിലേക്ക് ബൈക്കിൽ പോകാം

ലുക്കോവിക്കിന്‍റെ ഡിസൈനുകള്‍ 15ഓളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മൂപ്പരുടെ നാട്ടുകാര്‍ നല്‍കിയ അവാര്‍ഡുകള്‍ വേറെയും.

അമ്പിളിമാമനിലേക്ക് ബൈക്കിൽ പോകാം

2001ലെ പൂഷോ ഡിസൈന്‍ മത്സരത്തിലെ വിജയിയാണ് ലുക്കോവിക്ക്.

അമ്പിളിമാമനിലേക്ക് ബൈക്കിൽ പോകാം

2001ലെ പൂഷോ ഡിസൈന്‍ മത്സരത്തിലെ വിജയിയാണ് ലുക്കോവിക്ക്.

English summary
The MoonRider is futuristic bike designed by Prof. Marko Lukovic and the speciality of the vehicle is, it can fly

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark