വെസ്പയ്ക്ക് പിന്നാലെ ഫ്ലൈ വരുന്നു!

Posted By:

പ്യാജിയോ വെസ്പയുടെ പുതിയ പതിപ്പ് ലോഞ്ച് ചെയ്തുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ പുതിയൊരങ്കത്തിന് തുടക്കമിടുകയാണ് പ്യാജിയോ ചെയ്തത്. വിപണിയില്‍ ബ്രാന്‍ഡ് ഐക്കണായി വെസ്പയെ നിര്‍ത്തിക്കൊണ്ട് സ്കൂട്ടറുകളുടെ ഇടത്തില്‍ ശക്തമായ മുന്നേറ്റം നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. വെസ്പയുടെ ലോഞ്ചിനു ശേഷം ഒട്ടും വൈകാതെ തന്നെ വിപണിയില്‍ ഇറങ്ങിവെട്ടുക എന്ന തന്ത്രമാണ് പ്യാജിയോ പയറ്റുന്നത്. അഗ്രസ്സീവായ ഈ നീക്കത്തിന്‍റെ മുന്നണിപ്പോരാളിയെ കമ്പനി കണ്ടെത്തിക്കഴിഞ്ഞു. പ്യാജിയോ ഫ്ലൈ 125 സ്കൂട്ടറാണത്.

വെസ്പ സ്കൂട്ടറിന്‍റെ വിലനിലവാരം 75 ആയിരത്തിന്‍റെ ചുറ്റുവട്ടത്തിലാണ്. ഒരു ലൈഫ്സ്റ്റൈല്‍ സ്കൂട്ടര്‍ എന്ന നിലയില്‍ നില്‍ക്കുന്ന ഈ വാഹനത്തെക്കാളും കുറഞ്ഞ വിലയിലായിരിക്കും ഫ്ലൈ 125 വരിക. സുസുക്കി അക്സസ്, സ്വിഷ്, ഹോണ്ട ആക്ടിവ തുടങ്ങിയ വാഹനങ്ങളോട് ഏറ്റുനില്‍ക്കാന്‍ താക്കത്തുള്ള വാഹനമായിരിക്കും ഇത്.

To Follow DriveSpark On Facebook, Click The Like Button
Piaggio Fly 125

അടുത്ത രണ്ട് മാസത്തിനകം വാഹനം വിപണിയെലത്തിക്കാനുള്ള നീക്കത്തിലാണ് പ്യാജിയോ. മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യുന്നതായിരിക്കും ഈ സ്കൂട്ടര്‍. പത്തില്‍ ചില്വാനം കുതിരകളുടെ ശേഷിയും പത്ത് എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരും.

മുന്‍വശത്ത് ടെലസ്കോപിക് ഫോര്‍ക്കുകള്‍, ഹൈഡ്രോളിക് ഷോക് അബ്സോര്‍ബറുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഫ്ലൈ 125 സ്കൂട്ടറിനുണ്ട്. വില 50,000ത്തിന്‍റെ ചുറ്റുവട്ടത്തില്‍ തന്നെയായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

English summary
After Vespa LX125, Piaggio is planning to launch another scooter - Fly 125cc.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark