യമഹ റേ ബുക്ക് ചെയ്യാം

Posted By:
Yamaha Ray
യമഹയില്‍ നിന്നുള്ള ആദ്യ സ്കൂട്ടറായ റേ-യുടെ ബുക്കിംഗ് തുടങ്ങി. അടുത്തു തന്നെ ലോഞ്ച് ചെയ്യാനൊരുങ്ങുന്ന റേയുടെ ബ്രാന്‍ഡ് അംബാസ്സഡറായി ദീപിക പദുക്കോണിനെ കമ്പനി തെരഞ്ഞെടുത്തിരുന്നു. സ്കൂട്ടര്‍ വിപണിയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന സെഗ്മെന്‍റില്‍ മികവുറ്റ പ്രകടനം റേയ്ക്ക് കാഴ്ച വെക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോണ്ടയുടെ ആക്ടിവയാണ് വിപണിയെ നിലവില്‍ അടക്കിഭരിക്കുന്നത്. 110 സിസിയാണ് ആക്ടിവയുടെ എന്‍ജിന്‍ ശേഷി. റേ വരുന്നത് 125 സിസിയിലാണ്. കൂടുതല്‍ പവര്‍ പ്രദാനം ചെയ്യുന്നത് വഴി യുവ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ റേയ്ക്ക് സാധിച്ചേക്കും.

ലോകവിപണിയില്‍ പലയിടങ്ങളിലും സജീവ സാന്നിധ്യമുള്ള യമഹ ഇതുവരെ ഇന്ത്യയില്‍ സ്കൂട്ടര്‍ മോഡലുമായി എത്തിയിരുന്നില്ല. വിപണിയുടെ മാറിയ സ്വഭാവങ്ങള്‍ക്കനുസരിച്ച് നീങ്ങുന്നതിന്‍റെ ഭാഗമായി സ്കൂട്ടര്‍ വിപണിയിലേക്കും യമഹയുടെ താല്‍പര്യങ്ങള്‍ വളരുകയായിരുന്നു.

സ്പോര്‍ടിയായ ഡിസൈനുമായി വരുന്ന യമഹ റേയുടെ ശരീരഭാഷയ്ക്ക് ഏറ്റവും ഇണങ്ങുന്നതാണ് ദീപികയുടെ ശരീരഭാഷ എന്നാണ് യമഹയുടെ വിദഗ്ധര്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യയുടെ ഇടത്തരക്കാരായ യുവതികളുടെ ആരാധനാപാത്രമായ ദീപികയിലൂടെ മികച്ച മൈലേജുണ്ടാക്കാന്‍ കഴിയുമെന്നും .യമഹ കണക്കുകൂട്ടുന്നു.

24 വയസ്സില്‍ താഴെ പ്രായമുള്ള യുവതീയുവാക്കളെയാണ് റേ ലക്ഷ്യം വെക്കുന്നത്.

English summary
Yamaha India has opened bookings of its soon to be launched scooter Ray. The Yamaha Ray has a new brand ambassador in the form of Deepika Padukone.
Story first published: Tuesday, August 14, 2012, 10:56 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark