യമഹയുടെ ആണുങ്ങള്‍ക്കുള്ള സ്കൂട്ടര്‍

Posted By:

കരയിലും വെള്ളത്തിലും ആകാശത്തുമെല്ലാം യമഹ ഒരു സജീവ സാന്നിധ്യമാണ്. യമഹയില്ലാത്ത ഇടം ഏതെന്നു ചോദിച്ചാല്‍ ചില സെഗ്മെന്‍റുകള്‍ മാത്രമേ ചൂണ്ടിക്കാണിക്കാനുണ്ടാകൂ. അത്തരമൊരു സെഗ്മെന്‍റായിരുന്നു ഈടയുത്തകാലം വരെ സ്കൂട്ടര്‍ സെഗ്മെന്‍റ്. എന്നാല്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് റേ 110 സിസി സ്കൂട്ടര്‍ വിപണിയിലെത്തിച്ച് പ്രസ്തുത പ്രശ്നവും യമഹ പരിഹരിച്ചു.

യമഹ റേ സ്കൂട്ടര്‍ പെണ്ണുങ്ങളെയാണ് ഉന്നം വെക്കുന്നത്. കോളജില്‍ പോകുന്ന പെണ്‍കിടാങ്ങളെ ലക്ഷ്യമാക്കുന്നതിനാലാണ് പ്രിയങ്ക ചോപ്രയെ തന്നെ ബ്രാന്‍ഡ് അംബാസ്സഡറായി കമ്പനി കണ്ടെത്തിയത്. എന്നാല്‍ സ്ത്രീകളില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് മുമ്പോട്ട് പോകാന്‍ കഴിയില്ല എന്ന ഉത്തമ ബോധ്യത്താല്‍ യമഹ പുതിയൊരു നടപടിയുമായി മുമ്പോട്ടുവരുന്നു.

ആണുങ്ങള്‍ക്കുള്ള സ്കൂട്ടര്‍ എന്നതാണ് യമഹയുടെ പുതിയ പദ്ധതിയുടെ ആശയം. സിയണ്‍ എന്ന് പേരിട്ടിട്ടുള്ള ഈ സ്കൂട്ടറിന് 125 സിസി ശേഷിയാണുള്ളത്. ഇക്കാര്യം യമഹ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഹിരോയുകി സുസുക്കി സ്ഥിരീകരിച്ചുകഴിഞ്ഞു.

റേയുടെ ലോഞ്ചിനുശേഷം യമഹയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ കമ്പനിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ എപ്പോഴും ആണുങ്ങള്‍ക്കുള്ള സ്കൂട്ടര്‍ വിപണിയിലെത്തിയേക്കാം. ഇവിടെ കുറച്ച് ചിത്രങ്ങള്‍ കാണാം.

To Follow DriveSpark On Facebook, Click The Like Button
യമഹ സിയണ്‍ 125സിസി സ്കൂട്ടര്‍

ആണത്തം തുളുംബുക്കാന്‍ യമഹ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ എന്തെല്ലാമെന്ന് ഒന്നു ശ്രദ്ധിക്കൂ.

യമഹ സിയണ്‍ 125സിസി സ്കൂട്ടര്‍

വാഹനത്തിന്‍റെ വില 40,000ത്തിനും 50,000ത്തിനും ഇടയിലായിരിക്കും.

യമഹ സിയണ്‍ 125സിസി സ്കൂട്ടര്‍

125 സിസിയുടെ എന്‍ജിനായിരിക്കും സിയണിന്.

യമഹ സിയണ്‍ 125സിസി സ്കൂട്ടര്‍

ഇന്ത്യയില്‍ യമഹയുടെ രണ്ടാമത്തെ സ്കൂട്ടറാണിത്.

യമഹ സിയണ്‍ 125സിസി സ്കൂട്ടര്‍

മിക്കവാറും റേയുടെ അതേ പ്ലാറ്റ്ഫോമിലായിരിക്കും യമഹ സിയണ്‍ വരിക.

യമഹ സിയണ്‍ 125സിസി സ്കൂട്ടര്‍

ഇതുകൂടാതെ മറ്റൊരു വാഹനം കൂടി യമഹ തയ്യാറാക്കുന്നതായി കേള്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

English summary
Yamaha is planning to add another scooter to its line up and this new model will be targeted at men.
Story first published: Wednesday, November 21, 2012, 12:15 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark