ബൈക്ക് വീക്ക്: ഇനി ഗോവന്‍ അര്‍മാദം

ഗോവയുടെ ബീച്ചുകളിലേക്ക് ഇന്ത്യാ ബൈക്ക് വീക്ക് തിരിച്ചെത്തുന്നു. ജനുവരി 17, 18 തിയ്യതികളിലാണ് ബൈക്ക് വീക്ക് അരങ്ങേറുക. ഗോവയിലെ വാഗത്തോര്‍ ബീച്ചിലെ രണ്ടുദിനങ്ങള്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും കൊടും കരുത്തുറ്റ ബൈക്കുകളുടെ പ്രകടനങ്ങളുടെയും ദിവസങ്ങളായി മാറും. ബൈക്ക് വീക്കിന്റെ രണ്ടാം എഡിഷനാണിത്.

ഇത്തവണത്തെ ഇന്ത്യാ ബൈക്ക് വീക്കിനെ വന്‍ സംഭവമാക്കാന്‍ പോന്ന നിരവധി മെഷീനുകള്‍ ഇതിനകം തന്നെ ഗോവയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. റേഡിയല്‍ ചോപ്പര്‍ എന്നൊരു കിടിലന്‍ ബൈക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാര്യമായി നടക്കുന്നുണ്ട് വിവിധ ചര്‍ച്ചാഫോറങ്ങളില്‍.
ഇന്ത്യാ ബൈക്ക് വീക്കിന്റെ പ്രമോണല്‍ വീഡിയോയും ചിത്രങ്ങളും താഴെ കാണാം.

റാഡിയല്‍ ചോപ്പര്‍ ബൈക്ക്

റാഡിയല്‍ ചോപ്പര്‍ ബൈക്ക്

രണ്ടാം ലോകയുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു യുദ്ധവിമാനത്തിന്റെ എന്‍ജിന്‍ ഘടിപ്പിച്ചാണ് ഈ കൊടും ഭീകരന്‍ വരുന്നത്. വിന്റേജ് ബൈക്കുകളുടെ ഒരു വന്‍ ശേഖരവും ഗോവന്‍ ബീച്ചിലേക്ക് എത്തിച്ചേരും. നൂറ്റാണ്ടോളം പഴക്കമുള്ള ബൈക്കുകള്‍ക്കൊപ്പം മോഡിഫൈ ചെയ്ത ബൈക്കുകളും റേസ് ബൈക്കുകളുമെല്ലാം ബൈക്ക് വീക്കിനെ സമ്പന്നമാക്കും.

'ബ്രദര്‍ഹുഡ് സോണ്‍'

'ബ്രദര്‍ഹുഡ് സോണ്‍'

മോട്ടോര്‍ബൈക്ക് ക്ലബ്ബുകള്‍ക്കുവേണ്ടി ഒരു 'ബ്രദര്‍ഹുഡ് സോണ്‍' സൃഷ്ടിക്കും ബൈക്ക് വീക്കില്‍. ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാനും സഹ വണ്ടിപ്രാന്തന്മാരെ പരിചയപ്പെടാനുമെല്ലാം സൗകര്യപ്പെടും. ബൈക്കിംഗ് മേഖലയിലെ നിരവധി സെലിബ്രിറ്റികളും ഇവിടെ എത്തിച്ചേരും.

ഹാര്‍ലി സ്ട്രീറ്റ് 750

ഹാര്‍ലി സ്ട്രീറ്റ് 750

ഇത്തവണത്തെ ബൈക്ക് വീക്കിനെ എക്കാലവും ഓര്‍മിക്കുവാന്‍ ഒരു താരത്തിന്റെ സാന്നിധ്യം മാത്രം മതിയാവും. ഹാര്‍ലി ഡേവിസന്റെ പുതിയ വാഹനമായ സ്ട്രീറ്റ് 750 ഇവിടെ പ്രദര്‍ശിപ്പിക്കും.

ഗോവയിലെ ഉറക്കമില്ലാത്ത രണ്ടു രാവുകൾ

മോട്ടോര്‍സൈക്കിള്‍ എന്‍ജിനീയറിംഗ് വൈദഗ്ധ്യം പ്രകടിപ്പിക്കുവാന്‍ രാജ്യത്തെ കസ്റ്റം ബൈക്ക് നിര്‍മാതാക്കള്‍ക്ക് അവസരമൊരുക്കുന്ന 'ബൈക്കര്‍ ബില്‍ഡ് ഓഫ്' ബൈക്ക് വീക്കിലെ പ്രധാന ഇനങ്ങളിലൊന്നാണ്. കസ്റ്റം ബൈക്കുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടമായി 'മോഡ് ബൈക്ക് കോണ്‍ടെസ്റ്റ്' പരിപാടി മാറും.

രജിസ്‌ട്രേഷന്‍

രജിസ്‌ട്രേഷന്‍

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 3000 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് ഹാര്‍ലി ഡേവിസന്‍ ഡീലര്‍ഷിപ്പുകളിലും ബുക്‌മൈഷോ വെബ്‌സൈറ്റിലും രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യമുണ്ട്. കഴിഞ്ഞ തവണ (2012) മുവ്വായിരത്തിലധികം ബൈക്കുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ആറായിരത്തിലധികം പേരുടെ സാന്നിധ്യം ബൈക്ക് വീക്കില്‍ ഉണ്ടായിരുന്നു.

വീഡിയോ

ബൈക്ക് വീക്കിന്റെ പ്രമോഷണല്‍ വീഡിയോ, ജീവിതത്തിന്റെ ആ 'ഫണ്‍' നഷ്ടപ്പെട്ട എല്ലാവരെയും ഗോവയിലേക്ക് ക്ഷണിക്കുന്നു.

Most Read Articles

Malayalam
English summary
India Bike Week returns on 17-18, January 2014 to Vagator, Goa. Woodstock of biking festival gears up for bikers, music and entertainment.
Story first published: Wednesday, December 18, 2013, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X