ബജാജ് ഡിസ്‌കവര്‍ 100എം ലോഞ്ച് ചെയ്തു

Posted By:

ബജാജ് ഡിസ്‌കവര്‍ 100എം ഇന്ത്യന്‍ വിപണിയിലെത്തി. ബജാജ് ഡിസ്‌ക്വര്‍ സീരീസില്‍ 100-നും 100ടി-ക്കും ഇടയിലായി ഇടം പിടിക്കുന്ന ഈ ബൈക്കിന് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വില 45,996 രൂപയാണ്. 'മൈലേജ് ബൈക്ക്' സെഗ്മെന്റില്‍ മികച്ചൊരു സാന്നിധ്യമായി മാറാന്‍ 100എമ്മിന് സാധിക്കുമെന്നാണ് ബജാജിന്റെ പ്രതീക്ഷ.

ബജാജിന്റെ പേറ്റന്റഡ് സാങ്കേതികതയായ 4 വാല്‍വ് ഡിടിഎസ്-ഐ സാങ്കേതികതയിലാണ് വാഹനം വരുന്നത്. 9.3 പിഎസ് കരുത്താണ് ഡിസ്‌കവര്‍ 100എം എന്‍ജിന്‍ പകരുക.

To Follow DriveSpark On Facebook, Click The Like Button
Bajaj Discover 100M Launched

പള്‍സര്‍ അടക്കമുള്ള മോഡല്‍ നിരയില്‍ ഉപയോഗിക്കുന്ന 4 വാല്‍വ് ഡിടിഎസ്-ഐ സാങ്കേതികതയിലാണ് ഡിസ്‌കവര്‍ 100എം എന്‍ജിനും നിര്‍മിച്ചിരിക്കുന്നത്. പവറും മൈലേജും ഒരുപോലെ ഉറപ്പുനല്‍കുവാന്‍ ഈ സാങ്കേതികത ബജാജിനെ സഹായിക്കുന്നു.

Bajaj Discover 100M Launched

ലിറ്ററിന് 84 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഇന്ത്യന്‍ നിരത്തിലെ ഏറ്റവും മൈലേജ് നല്‍കുന്ന വാഹനങ്ങളുടെ മുന്‍നിരയില്‍ ഡിസ്‌കവര്‍ 100എം സ്ഥാനം പിടിക്കുന്നു.

Bajaj Discover 100M Launched

102 സിസി ശേഷിയുണ്ട് എന്‍ജിന്. 9.3 പിഎസ് കരുത്താണ് (8000 ആര്‍പിഎമ്മില്‍) എന്‍ജിന്‍ പകരുന്നത്. 9.02 എന്‍എം ചക്രവീര്യവും (6000 ആര്‍പിഎമ്മില്‍) എന്‍ജിന്‍ പകരുന്നു. മണിക്കൂറില്‍ പരമാവധി 95 കിലോമീറ്റര്‍ വേഗതയില്‍ പായുവാന്‍ ബൈക്കിന് കഴിയും.

Bajaj Discover 100M Launched

ഇലക്ട്രിക് സ്റ്റാര്‍ട്, ഗാസ് ഫില്‍ഡ് നിട്രക്‌സ് സസ്‌പെന്‍ഷന്‍, ലോ മെയിന്റനന്‍സ് ബാറ്ററി, പെറ്റല്‍ ഡിസ്‌ക് ബ്രേക്, പ്രീമിയം അലൂമിനിയം സൈഡ് സെറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ വാഹനത്തിനോട് ചേര്‍ത്തിട്ടുണ്ട്. അഞ്ച് നിറങ്ങളില്‍ ഡിസ്‌കവര്‍ 100എം ലഭിക്കും.

  • ഫ്ലെയിം റെഡ്
  • ബ്രില്യന്റ് ബ്ലൂ
  • മിഡ്‌നൈറ്റ് ബ്ലാക് (റെഡ് ഡികാലുകള്‍)
  • മിഡ്‌നൈറ്റ് ബ്ലാക് (ബ്ലൂ ഡികാലുകള്‍)
  • മിഡ്‌നൈറ്റ് ബ്ലാക് (ഒലിവ് ഡികാലുകള്‍)
English summary
Bajaj Discover 100M has been launched in Indian market with 4-valve DTS-i technology.
Story first published: Tuesday, October 15, 2013, 16:35 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark