കാവസാക്കി ലിറ്റര്‍ ക്ലാസ് ബൈക്കുകള്‍ ഇന്ത്യയിലേക്ക്

Posted By:

കെടിഎമ്മില്‍ സാരമായ ഓഹരികള്‍ സ്വന്തമാക്കിയും കാവസാക്കി ബൈക്കുകളുടെ ഔദ്യോഗിക വിതരണക്കാരായി മാറിയും ബജാജ് ലക്ഷ്യം വെക്കുന്നത് പ്രതിച്ഛായാ നിര്‍മിതി തന്നെയാണെന്നു പറയാം. പെര്‍ഫോമന്‍സ് ബൈക്കിംഗ് മേഖലയില്‍, ഒരു ഇന്ത്യന്‍ കമ്പനിക്ക് വളരെ എളുപ്പമൊന്നും ഇടം കണ്ടെത്താന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള നീക്കങ്ങളാണ് ബജാജ് നടത്തുന്നത്. പതുക്കെപ്പതുക്കെ പെര്‍ഫോമന്‍സ് ബൈക്കുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുവാനും കമ്പനി ധൈര്യം കാണിക്കുന്നു.

കാവസാക്കിയില്‍ നിന്ന് കൂടുതല്‍ കരുത്തുറ്റ ബൈക്കുകള്‍ ഇന്ത്യയിലെത്തിക്കുന്നതും ബജാജിന് നേട്ടം തന്നെയാണ് നല്‍കുക. പുതിയ വാര്‍ത്തകള്‍ പറയുന്നത് രണ്ട് പെര്‍ഫോമന്‍സ് ബൈക്കുകള്‍ കൂടി കാവസാക്കിയില്‍ നിന്ന് ബജാജ് ഇന്ത്യയിലെത്തിക്കുമെന്നാണ്.

സെഡ്എക്‌സ് - 10ആര്‍, സെഡ് എക്‌സ് - 14 എന്നീ ബൈക്കുകള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുവാനാണ് പദ്ധതി. വളരെ കുറച്ചെണ്ണം മാത്രമേ വില്‍ക്കാന്‍ കഴിയൂ എന്നതിനാല്‍ ഇന്ത്യയില്‍ ഇത്രയും ഉയര്‍ന്ന എന്‍ജിന്‍ കരുത്തുള്ള ബൈക്കുകള്‍ രാജ്യത്ത് അസംബ്ള്‍ ചെയ്യുന്നത് പ്രായോഗികമല്ല.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം സെഡ്എക്‌സ് - 10ആറിന് 15 ലക്ഷത്തിന്റെ പരിസരത്ത് വിലവരും. സെഡ്എക്‌സ് - 14 ആറിന്റെ വില 17 ലക്ഷത്തോളം വരുമെന്നും കണക്കുകൂട്ടപ്പെടുന്നു.

Kawasaki ZX14R

സെപ്തംബറില്‍ വാഹനത്തിന്റെ പ്രഖ്യാപനം വരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ലോഞ്ച് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ലിറ്റര്‍ ക്ലാസ് സൂപ്പര്‍ബൈക്കുകള്‍ക്ക് ഇന്ത്യയിലെ വില്‍പന സാധായതകള്‍ വളരെ ചുരുങ്ങിയതാണ് ഇപ്പോള്‍. ബജാജ് ഇപ്പോല്‍ കാണിക്കുന്ന ഈ ധൈര്യം ഭാവിയെ മുന്നില്‍ക്കണ്ടാവാനേ വഴിയുള്ളൂ. 998സിസി എന്‍ജിന്‍ ശേഷിയുള്ള സെഡ്എക്‌സ് - 10ആര്‍ ബൈക്ക് ലോകത്തിലെ വിവിധ രാഷ്ട്രങ്ങളില്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. 207.02 കുതിരശക്തിയുണ്ട് ഈ എന്‍ജിന്.

1441സിസി എന്‍ജിനാണ് സെഡ്എക്‌സ് - 14ആറിന്റേത്. 

English summary
Bajaj wants to further strengthen its performance provider credentials by introducin Kawasaki Ninja ZX10R and Ninja ZX14R.
Story first published: Saturday, August 10, 2013, 15:52 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark