പള്‍സര്‍ 200എന്‍എസ്സിന് മൂന്ന് ഇരട്ടനിറങ്ങള്‍

Posted By:

ബജാജിന്റെ കെടിഎം ബാന്ധവത്തില്‍ പിറന്ന പള്‍സര്‍ എന്‍എസ് ബൈക്കിന് പുതിയ ഇരട്ടനിറങ്ങള്‍ പ്രഖ്യാപിച്ചു. നേരത്തെ തന്നെ ഇതുസംബന്ധിച്ച അനൗദ്യോഗിക വിവരങ്ങള്‍ ലഭ്യമായിരുന്നു. ഫേസ്ബുക്ക് പേജില്‍ ബജാജ് ചില ചിത്രങ്ങളും പോസ്റ്റിയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ ഔദ്യോഗികമായിരിക്കുകയാണ്.

മൂന്ന് ഇരട്ടനിറങ്ങളാണ് ബജാജ് പള്‍സര്‍ എന്‍എസ് ബൈക്കില്‍ ചേര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

മൂന്ന് നിറങ്ങള്‍

മൂന്ന് നിറങ്ങള്‍

  • സഫയര്‍ ബ്ലൂ & എബണി ബ്ലാക്
  • പാഷന്‍ റെഡ് & എബണി ബ്ലാക്
  • മെറ്റാലിക് വൈറ്റ് & എബണി ബ്ലാക്
2014ല്‍ വിപണിയിലേക്ക്

2014ല്‍ വിപണിയിലേക്ക്

അടുത്ത വര്‍ഷം തന്നെ ഈ മൂന്ന് ഇരട്ടനിറങ്ങളും വിപണിയിലെത്തും. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 87,794 രൂപയാണ് പള്‍സര്‍ 200എന്‍എസ്സിന് വില. ഒരു ലക്ഷം രൂപയ്ക്കുള്ളില്‍ ഓണ്‍റോഡ് വിലവരും.

ബജാജ് പള്‍സർ 200എൻഎസ്സിന് ഇരട്ടനിറം പൂശുന്നു

ഇരട്ടനിറങ്ങളില്‍ പള്‍സര്‍ 200എന്‍എസ്സിന്റെ സ്‌പോര്‍ടി സൗന്ദര്യം വര്‍ധിച്ചിട്ടുണ്ട്. ബൈക്കിന്റെ വില്‍പന വര്‍ധിപ്പിക്കുവാന്‍ ഈ പുതിയ നിറങ്ങള്‍ക്കു സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

ബജാജ് പള്‍സർ 200എൻഎസ്സിന് ഇരട്ടനിറം പൂശുന്നു

23.5 പിഎസ് കരുത്തുണ്ട് 200 നേക്കഡ് സ്‌പോര്‍ടിന്റെ എന്‍ജിന്. 18.3 എന്‍എം എന്ന മികച്ച ടോര്‍ക്ക്‌നിലയും ബൈക്കിനുണ്ട്. കെടിഎം ഡ്യൂക്ക് 200ല്‍ നിന്നെടുത്താണ് ഈ എന്‍ജിന്‍.

English summary
The Pulsar 200NS, Bajaj's flagship motorcycle will soon be available in brand new dual tone colour schemes.
Story first published: Wednesday, December 11, 2013, 13:19 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark