അഡ്വഞ്ചര്‍ ട്രക്കര്‍മാര്‍ക്ക് ബീമറിന്റെ ടെന്റ്

Posted By:

ബൈക്കുകളില്‍ അഡ്വഞ്ചര്‍ ട്രിപ്പുകള്‍ പോകുന്നത് നമ്മുടെ നാട്ടിലും സാധാരണമായിരിക്കുന്നു ഇപ്പോള്‍. കുറെ റോഡ് മൂവികള്‍ വന്നതോടെ ഈ ട്രെന്‍ഡ് ശക്തിപ്പെടുകയായിരുന്നു. സിനിമയില്‍ കാണുംപോലെ അത്ര എളുപ്പമൊന്നുമല്ല ഒരു അഡ്വഞ്ചര്‍ ട്രക്ക് എന്ന് പോയിട്ടുള്ളവര്‍ക്ക് നന്നായറിയാം. ഇതിന് ശാരീരികവും 'ഭൗതികവു'മായ വലിയ സന്നാഹങ്ങള്‍ ആവശ്യമാണ്. ഇവിടെ ബിഎംഡബ്ല്യു മോട്ടോറാഡ് പുറത്തിറക്കിയ ഒരു ഭൗതിക സന്നാഹത്തെക്കുറിച്ചറിയാം.

മികച്ച നിലവാരമുള്ള ഒരു മോട്ടോര്‍സ്‌പോര്‍ട് ടെന്റാണിത്.

BMW Motorsport Tent For Adventure Trekkers

മോട്ടോര്‍സ്‌പോര്‍ട് തല്‍പരരായവര്‍ക്കു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തത് എന്ന അവകാശവാദത്തില്‍ കഴമ്പുണ്ട്. സാധാരണ ടെന്റുകള്‍ ഘടിപ്പിക്കാന്‍ എടുക്കുന്നതിലും കുറച്ചു സമയം മാത്രമേ ബിഎംഡബ്ല്യു ടെന്റിന് വേണ്ടി ചെലവാക്കേണ്ടതുള്ളൂ എന്നാണ് പറയുന്നത്.

BMW Motorsport Tent For Adventure Trekkers

220 X 150 X 110 സെന്റിമീറ്റര്‍ ഫ്ലോര്‍ സ്‌പേസാണ് ഈ ടെന്റിനുള്ളത്. വെന്റിലേഷന്‍ സൗകര്യവും ടെന്റിനുണ്ട്. ഈ വെന്‍റിലേഷന്‍ സിപ് അടച്ചാല്‍ മഴയും മറ്റും ഒരു കാരണവശാലും ഉള്ളില്‍ കടക്കില്ല. മുകളിലെ ചിമ്‌നി വളരെ ഫലപ്രദമായ രീതിയില്‍ അടയ്ക്കുന്നുണ്ട്.

BMW Motorsport Tent For Adventure Trekkers

ഫൈബര്‍ ഗ്ലാസ് കൊണ്ടു നിര്‍മിച്ച പോളുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു ബാഡ്ജ് ടെന്റിനു മേല്‍ വലിയ വെള്ള അക്ഷരങ്ങളില്‍ കാണാം.

BMW Motorsport Tent For Adventure Trekkers

199 അമേരിക്കന്‍ ഡോളര്‍ വിലയുള്ള ബിഎംഡബ്ല്യു ടെന്റ് ഓണ്‍ലൈനായി ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ ഈ ടെന്റിന്റെ വില 12,305 രൂപയാണ്. ഒരു സാധാരണ ടെന്റിനു തന്നെ 5000ത്തിനടുത്ത് വിലവരും എന്നതോര്‍ക്കുമ്പോള്‍ ഗുണനിലവാരത്തില്‍ സന്ദേഹപ്പെടേണ്ടതില്ലാത്ത ബീമര്‍ ടെന്റ് ഒരു മുതല് തന്നെയാകും.

English summary
BMW Motorsport Tent is now available in its online shop.
Story first published: Monday, October 7, 2013, 15:34 [IST]
Please Wait while comments are loading...

Latest Photos