ക്രൂയിസര്‍ ബൈക്കുകളുടെ രാജാവ് ഇനി ഇന്ത്യയിലും

Posted By:

ഹാര്‍ലി ഡേവിസന്‍ പ്രൊജക്ട് റഷ്‌മോര്‍ സ്ട്രീറ്റ് ഗ്ലൈഡിന്റെ 2014 പതിപ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഹാര്‍ലിയില്‍ നിന്നുള്ള ഏറ്റവും സന്നാഹപ്പെട്ട ക്രൂയിസര്‍ ബൈക്കാണിത്. പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കിന് വില 29 ലക്ഷമാണ്.

'ഹൈ ഔട്പുട്ട് ട്വിന്‍ കാം 103' എന്ന് ഹാര്‍ലി പേരിട്ടു വിളിക്കുന്ന കരുത്തുറ്റ എന്‍ജിനാണ് റഷ്‌മോര്‍ പ്രൊജട്കിനെ നയിക്കുന്നത്. അത്യാന്താധുനികമായ എന്‍ജിന്‍ സാങ്കേതികതയടക്കം നിരവധി സംന്നാഹങ്ങള്‍ ഈ ടൂറിംഗ് ബൈക്കിനെ വിപ്ലവകരമാക്കുന്നുണ്ട്. ലോകത്ത് ഇന്ന് നിലവിലുള്ള ഏതൊരു ക്രൂയിസര്‍ ബൈക്കിനും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് സാങ്കേതികത കൊണ്ടും സ്റ്റൈലിംഗ് കൊണ്ടും റഷ്‌മോര്‍ പ്രൊജക്ട്

ക്രൂയിസര്‍ വാഹനങ്ങള്‍ക്ക് രാജ്യത്ത് വന്‍ പ്രിയം വളരുന്നുണ്ട്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് അടക്കമുള്ള കമ്പനികള്‍ രാജ്യത്തെ ക്രൂയിസര്‍ മുന്നേറ്റത്തില്‍ നിന്ന് മുതലെടുക്കാന്‍ ഒരുങ്ങിക്കഴിഞ്ഞ സാഹചര്യത്തേക്കൂടി ഹാര്‍ലിയുടെ പുതിയ നീക്കങ്ങള്‍ക്ക് കാരണമാണ്. റഷ്‌മോര്‍ പ്രൊജക്ട് ഉപഭോക്താക്കളുടെ നാല് ആവശ്യങ്ങളിലേക്ക് പ്രത്യേകമായ ശ്രദ്ധ നല്‍കിയിരിക്കുന്നു. നിയന്ത്രണം, ഇന്‍ഫോടെയ്ന്‍മെന്റ്, അനുഭൂതി, സ്റ്റൈല്‍.

To Follow DriveSpark On Facebook, Click The Like Button
നിയന്ത്രണം

നിയന്ത്രണം

ഡ്യുവല്‍ ഹാലജന്‍ ലൈറ്റിംഗ്, റിഫ്‌ലക്‌സ് ലിങ്ക്ഡ് ബ്രേക്കുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, 'ഹൈ ഔട്പുട് ട്വിന്‍ കാം 103 പവര്‍ട്രെയിന്‍' തുടങ്ങിയ സന്നാഹങ്ങള്‍ ബൈക്കില്‍ റൈഡര്‍ക്ക് അസാധ്യമായ നിയന്ത്രണം കൈവരുത്തുന്നു.

ഇന്‍ഫോടെയ്ന്‍മെന്റ്

ഇന്‍ഫോടെയ്ന്‍മെന്റ്

ഉയര്‍ന്ന റെസൊല്യൂഷനുള്ള 4.3 ഇഞ്ച് ഡിസ്‌പ്ലേ, 5.25 ഇഞ്ച് സ്പീക്കറുകള്‍, ബ്ലൂടൂത്ത് - യുഎസ്ബി കണക്ടിവിറ്റി, വോയ്‌സ് റെക്കഗ്നിഷന്‍, ജിപിഎസ് നേവിഗേഷന്‍ തുടങ്ങിയ വിവരവിനിമയ സംവിധാനങ്ങള്‍ റഷ്‌മോര്‍ പ്രൊജക്ടിലുണ്ട്.

അനുഭൂതി

അനുഭൂതി

അസാധ്യമായ എയ്‌റോഡൈനമിക്‌സ് സൂക്ഷിക്കുന്ന ഡിസൈനാണ് ബൈക്കിനുള്ളത്. മഴയത്ത് ഡാഷ് പാനലില്‍ വെള്ളമടിക്കുന്നത് തടയാന്‍ മുകളിലായി ഫെയറിംഗ് കാണാം. ഇത് വാഹനത്തിന്റെ സ്റ്റൈലിനും അതിന്റേതായ സംഭാവന നല്‍കുന്നു. മികച്ച കംഫര്‍ട് പ്രദാനം ചെയ്യുന്നത് ലാക്കാക്കി നിര്‍മിച്ച സീറ്റുകളാണിവ.

സ്റ്റൈല്‍

സ്റ്റൈല്‍

ഒരു ക്രൂയിസര്‍ ബൈക്ക് എന്താണെന്നതിന് ഇന്നുള്ള മികച്ച മാതൃകകളിലൊന്നാണ് റഷ്‌മോര്‍ പ്രൊജക്ട്.

English summary
Harley Davidson has launched 2014 Project Rushmore Street Glide, one of its most advanced cruiser bike in India.
Story first published: Friday, October 11, 2013, 11:39 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark