ഹോണ്ട ആക്ടിവ ഐ ജൂണ്‍ 12ന്?

Posted By:
To Follow DriveSpark On Facebook, Click The Like Button
Honda Activa-i Launch
ഹോണ്ടയുടെ ഏതാണ്ടോരു ലോഞ്ച് പദ്ധതി ചില മാധ്യമങ്ങളില്‍ പരസ്യരൂപത്തില്‍ വന്നിരുന്നു. 'റെഡി ടു ഫ്ലൈ' എന്നാണ് പരസ്യവാചകം. ഒരു ചിത്രശലഭത്തെ സ്കെച്ച് ചെയ്തുവെച്ചിട്ടുണ്ട്. ജൂണ്‍ 12ന് ഏതാണ്ട് സംഭവിക്കുമെന്നും സൂചനയുണ്ട്. ഹോണ്ടയുടെ ലോഗോയും കൂടെയുണ്ട്. മറ്റൊരു വിശദാംശവും നല്‍കിയിട്ടില്ല. ഇത് നമ്മളെ മക്കാറാക്കാന്‍ അഥവാ ടീസ് ചെയ്യാന്‍ ചെയ്യുന്നതാണെന്ന കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ല. സന്ദേഹം ഒരൊറ്റ കാര്യത്തില്‍ മാത്രമേയുള്ളൂ; എതാണീ വണ്ടി?!

രണ്ട് തിയറികളാണ് പൊതുവില്‍ ഇത് സംബന്ധിച്ച് രൂപപ്പെട്ടിട്ടുള്ളത്. ഒന്ന്, ഒരു പുതിയ സ്കൂട്ടര്‍ മോഡലുമായി ഹോണ്ട വരാന്‍ പോകുന്നു. രണ്ട്, ഹോണ്ട ആക്ടിവ ഐ എന്ന പേരില്‍ ഒരു പുതിയ പതിപ്പ് വിപണിയില്‍ ലോഞ്ച് ചെയ്യാന്‍ ഹോണ്ട ഉദ്ദേശിക്കുന്നു. ഈ രണ്ട് തിയറികളും പക്ഷെ തിയറികളായിത്തന്നെ നില്‍ക്കുകയാണ് ഈ റിപ്പോര്‍ട്ട് അടിച്ചുകൂട്ടുന്നതുവരെയും. ഔദ്യോഗികമായി കമാന്നൊരക്ഷരം പുറത്തു വന്നിട്ടില്ല.

ചില ബ്ലോഗുകളിലും ട്വിറ്റര്‍ ഫേസ്‍ബുക്ക് എന്നിങ്ങനെയുള്ള ഇടങ്ങളിലും ചിലയാളുകള്‍ കുത്തിയിരുന്ന് ചിലതെല്ലാം എഴുതിപ്പിടിപ്പിക്കുന്നുണ്ട്. മിക്കതും ഗമണ്ടന്‍ ഊഹങ്ങളാകയാല്‍ അവയെല്ലാം ഇവിടെ പ്രസ്താവിക്കാന്‍ വയ്യ. എങ്കിലും അവയില്‍ ശ്രദ്ധേയമായ ഒന്ന് പറഞ്ഞുകൊള്ളട്ടെ: പുതിയ വാഹനം ഇക്കോഫ്രണ്ട്ലി ആയിരിക്കും!

പരസ്യത്തില്‍ ഒരു ചിത്രശലഭത്തിന്‍റെ സ്കെച്ചാണ് ആകെയുള്ള സൂചനയെന്ന് നേരത്തെ പറഞ്ഞുവല്ലോ. അതിനെ പ്രതിയാക്കി പിടിച്ചാണ് വരാനിരിക്കുന്ന വാഹനത്തെ ബ്ലോഗം ചെയ്യുന്നവരും ട്വീറ്റന്മാരുമെല്ലാം ചേര്‍ന്ന് പരസ്ഥിതി സൗഹാര്‍ദ്ദപ്പെടുത്തിയിട്ടുള്ളത്.

നമുക്ക് കൂടുതല്‍ ഊഹങ്ങളിലേക്ക് പോകാതെ വണ്ടിയെ കാത്തിരിക്കാം. എന്തൊക്കെപ്പറഞ്ഞാലും ഹോണ്ടയില്‍ നിന്നല്ലേ; നിരാശപ്പെടേണ്ടി വരില്ല.

English summary
Speculations spiraling around a Honda ad which gives a hint that it is gonna happen something on 12th of June 2013.
Story first published: Friday, June 7, 2013, 13:43 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark