ഹോണ്ട സിബിആര്‍100ആര്‍ അവതരിച്ചു

Posted By:

ചൈനയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ മോട്ടോര്‍സൈക്കിള്‍ ട്രേഡ് എക്‌സിബിഷനില്‍ ഹോണ്ടയുടെ സിബിആര്‍300ആര്‍ അവതരിപ്പിക്കപ്പെട്ടു. ഒരു ആഗോള മോഡല്‍ എന്ന പരിചയപ്പെടുത്തലോടെയാണ് വാഹനം അവതചരിപ്പിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ഉറപ്പിക്കാം. നിലവിലുള്ള സിബിആര്‍250ആറിനെ പുതുക്കുന്നത് ഈ വാഹനം കൊണ്ടായിരിക്കും.

സിബിആര്‍250ആര്‍ തായ്‌ലന്‍ഡിലെ പ്ലാന്റിന്‍ നിര്‍മിച്ച് ലോകത്തിന്റെ വിവിധ മാര്‍ക്കറ്റുകളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്തുവരുന്നത്. പുതിയ ബൈക്കും ഇതേ പ്ലാന്റില്‍ നിര്‍മിക്കും.

To Follow DriveSpark On Facebook, Click The Like Button
സാങ്കേതിക വിവരങ്ങള്‍

സാങ്കേതിക വിവരങ്ങള്‍

സിബിആര്‍300ആറിന്റെ സാങ്കേതിക വിവരങ്ങള്‍ ഹോണ്ട പുറത്തു വിട്ടിട്ടില്ല. കാഴ്ചയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഔദ്യോഗിക ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിയാം. ട്വിന്‍ ഹെഡ്‌ലൈറ്റാണ് പെട്ടെന്ന് കണ്ണില്‍ പെടുന്ന പ്രധാനപ്പെട്ട മാറ്റം. സിബിആര്‍500ആറിന് സമാനമാണിത്. മറ്റൊരു മാറ്റം വന്നിട്ടുള്ളത് എക്‌സോസ്റ്റ് പൈപ്പ് ഡിസൈനിലാണ്.

ഫെയറിംഗ്

ഫെയറിംഗ്

ഫെയറിംഗുകളുടെ ഡിസൈനും സിബിആര്‍250ആറില്‍ നിന്ന് വ്യത്യസ്തമാണ്.

ചിത്രം: സിബിആര്‍250ആര്‍

ചിത്രം: സിബിആര്‍250ആര്‍

കാവസാക്കിയുടെ നിഞ്ജ 300 ആറിനെ എതിരിടാന്‍ ഹോണ്ട സിബിആര്‍300ആര്‍ സര്‍വ്വസജ്ജമാണിപ്പോള്‍. കെടിഎം390 അടക്കമുള്ള ശക്തരായ എതിരാളികള്‍ വേറെയുമുണ്ട്.

ചിത്രം: സിബിആര്‍250ആര്‍

ചിത്രം: സിബിആര്‍250ആര്‍

നിലവില്‍ 250ആറിനുള്ള അതേ വിലയില്‍ പുതിയ ബൈക്ക് ലഭ്യമാക്കുമെങ്കില്‍ ഒരു മികച്ച മത്സരം തന്നെ കാഴ്ച വെക്കാന്‍ ഹോണ്ടയ്ക്ക് കഴിയും.

English summary
Honda has unveiled the new CBR300R at the China International Motorcycle Trade Exhibition (CIMAMotor) in Chongqing, China.
Story first published: Friday, October 18, 2013, 10:40 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark