ഹോണ്ടയുടെ പുതിയ സ്‌കൂട്ടര്‍ ഈ മാസം

Posted By:

ഹോണ്ട മോട്ടോര്‍സൈക്കിളിനെ ഇന്ത്യയില്‍ ജനകീയമാക്കിയത് സ്‌കൂട്ടര്‍ സെഗ്മെന്റാണെന്നു പറഞ്ഞാല്‍ തെറ്റല്ല. ഈയിടെയായി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിന് കാര്യമായ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട് കമ്പനി. ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടറുകള്‍ക്കുള്ള വന്‍ സാധ്യതയെ കൈവിട്ടു കളിക്കുന്നു ഹോണ്ട എന്ന് ഇതിനര്‍ത്ഥമില്ല. ഹോണ്ടയുടെ സ്‌കൂട്ടര്‍ ലൈനപ്പിലേക്ക് പുതിയൊരു മോഡല്‍ കൂടി എത്തിച്ചേരുകയാണിപ്പോള്‍.

വാര്‍ത്തയെന്താണെന്നുവെച്ചാല്‍, ഈ പുതിയ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ നടപ്പ് മാസം അഥവാ സെപ്തംബറില്‍ തന്നെ അവതരിപ്പിക്കപ്പെടും. ഇത്തരമൊരു നീക്കത്തെക്കുറിച്ച് മുന്‍പെങ്ങും റിപ്പോര്‍ട്ട് ചെയ്‌പ്പെട്ടിരുന്നില്ല. ഹോണ്ട വികസിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്ന ഈ സ്‌കൂട്ടര്‍ കെ24എ എന്ന രഹസ്യപ്പേരില്‍ അറയിപ്പെടുന്നു.

Honda To Launch A New Automatic Scooter

പുതിയ സ്‌കൂട്ടറിന് 109സിസി എന്‍ജിന്‍ ആയിരിക്കും ഘടിപ്പിക്കുക. ഹോണ്ടയുടെ മൈലേജ് വര്‍ധക സാങ്കേതികതയായ എഫിഷ്യന്‍സി ടെക്‌നോളജി കൂടി ചേര്‍ന്ന് വരുന്ന ഈ വണ്ടി 60 കിലോമീറ്റര്‍ മൈലേജ് പകരുമെന്നാണ് മനസ്സിലാക്കേണ്ടത്.

മനെസര്‍ പ്ലാന്റിലാണ് ഹോണ്ടയുടെ പുതിയ ബൈക്ക് നിര്‍മിക്കുക. തുടക്കത്തില്‍ മാസം 700 ബൈക്കുള്‍ വീതം ഉല്‍പാദിപ്പിക്കും. ഉപഭോക്തൃ പ്രതികരണങ്ങളെ ആസ്പദമാക്കി വാഹനത്തിന്റെ ഉല്‍പാദനം വര്‍ഷത്തില്‍ 1 ലക്ഷം യൂണിറ്റാക്കി ഉയര്‍ത്താനും പരിപാടിയുണ്ട്.

English summary
A new model is likely to join its already abundant scooter lineup of Honda Motorcycles. The sole information concerning the mystery scooter that is available is its codename - K24A.
Story first published: Saturday, September 14, 2013, 10:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark