ജപ്പാന്‍ ബൈക്കുകള്‍ക്ക് ഹര്‍ലിയെക്കാള്‍ വിശ്വാസ്യത

Posted By:

ജാപ്പനീസ് ബൈക്കുകള്‍ വിശ്വാസ്യതയില്‍ മുന്നിലാണെന്ന് സര്‍വേ. അമേരിക്കന്‍ മാസികയായ കണ്‍സ്യൂമര്‍ റിപ്പോര്‍ട്സ് നടത്തിയ സര്‍വേയിലാണ് ജപ്പാന്‍ നിര്‍മിത ബൈക്കുകള്‍ ഹര്‍ലി ഡേവിസണ്‍, ബിഎംഡബ്ല്യു തുടങ്ങിയ പടിഞ്ഞാറന്‍ ബൈക്ക് ഭീമന്മാരെക്കാള്‍ വിശ്വാസ്യതയുള്ള ഉല്‍പന്നങ്ങളിറക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കന്‍ കമ്പനിയായ ഹര്‍ലി ഡേവിസണ്‍, ജര്‍മന്‍ കമ്പനിയായ ബിഎംഡബ്ല്യു എന്നിവയുടെ ബൈക്കുകളെക്കാള്‍ എന്‍ജിന്‍ തകരാറുകളും മറ്റ് സാങ്കേതികത്തകരാറുകളും വരാനുള്ള സാധ്യത കുറവാണ് ജപ്പാന്‍ നിര്‍മിത വാഹനങ്ങളില്‍.

Honda

ഓരോ നാല് ഹര്‍ലി ഡേവിസണ്‍ ഉടമകളില്‍ ഒരാള്‍ വീതം ബൈക്കിന്‍റെ സാങ്കേതിക പ്രശ്നങ്ങളാല്‍ വലയുന്നതായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ഹോണ്ട, കാവസാക്കി, യമഹ എന്നിവരുടെ ബൈക്കുകള്‍ പ്രശ്നത്തിലാവുന്നത് പത്തില്‍ ഒന്ന് എന്ന തോതിലാണ്.

രസകരമായ മറ്റൊരു സംഗതി, ഇത്രയധികം പ്രശ്നങ്ങളുണ്ടെങ്കിലും ഹര്‍ലി ഡേവിസണ്‍, ബിഎംഡബ്ല്യൂ ഉടമകള്‍ തങ്ങളുടെ ബ്രാന്‍ഡുകളോട് വലിയ വിധേയത്വം പുലര്‍ത്തുന്നു എന്നതാണ്. 75 ശതമാനം പേരും പറയുന്നത് തങ്ങളുടെ ബ്രാന്‍ഡുകളോട് എക്കാലത്തും ചേര്‍ന്നുനില്‍ക്കും എന്നാണ്.

ഹോണ്ട ഉടമകളും സമാനമായി ചിന്തിക്കുന്നു. ഇവരുടെ വിധേയത്വത്തിന്‍റെ അളവ് 72 ശതമാനമാണ്. 63 ശതമാനം യമഹ ഉടമകള്‍ തങ്ങളുടെ ബ്രാന്‍ഡിനോട് വിട്ടുവീഴ്ചയില്ലാത്ത വിധേയത്വം പുലര്‍ത്തുമ്പോള്‍ 60 ശതമാനം കാവസാക്കി ഉടമകള്‍ ബ്രാന്‍ഡിനെ വന്‍തോതില്‍ സ്നേഹിക്കുന്നു.

English summary
Japanese Bikes Most Reliable Says Survey According to a survey conducted by American monthly, Consumer Reports.
Story first published: Thursday, March 28, 2013, 11:07 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark