കാവസാക്കി സെഡ്1000, നിഞ്ജ1000 ലോഞ്ച് ചെയ്തു

Posted By:

കാവസാക്കി സെഡ്1000, നിഞ്ജ1000 സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തിലെത്തി. രാജ്യത്തെ വിപണിയില്‍ ആക്രമണപരമായ നിലപാടെടുക്കുക എന്ന ബജാജിന്റെ പുതിയ നയമാണ് ഈ രണ്ട് ലിറ്റര്‍ ക്ലാസ് ബൈക്കുകളുടെ പ്രവേശനത്തിനു പിന്നില്‍. വിലനിലവാരത്തില്‍ വലിയ തോതിലുള്ള മത്സരക്ഷമതയാണ് ബൈക്കുകള്‍ കാഴ്ചവെക്കുന്നത്.

കാവസാക്കി സെഡ്1000-ന്റെ 2014 മോഡല്‍ കഴിഞ്ഞ മിലന്‍ ഓട്ടോഷോയിലാണ് അവതരിപ്പിക്കപ്പെട്ടത്. ഗ്രേ-ഗ്രീന്‍ നിറങ്ങളുടെ ചേരുവയിലാണ് ഈ ബൈക്ക് വരിക. ഒരു വര്‍ണപദ്ധതിയില്‍ മാത്രമേ ബൈക്ക് ലഭിക്കൂ. കാവസാക്കി നിഞ്ജ1000 ബൈക്കിനും ഒരു നിറം മാത്രമാണുള്ളത്. ഗ്രീന്‍ നിറത്തില്‍ ഈ ബൈക്ക് വിപണിയില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ...

കാവസാക്കി സെഡ്1000

കാവസാക്കി സെഡ്1000

കാഴ്ചയില്‍ മുന്‍ തലമുറയില്‍ നിന്ന് കാര്യപ്പെട്ട വ്യത്യാസങ്ങളൊന്നും കാണില്ല കാവസാക്കി സെഡ്1000ല്‍. ഹെഡ്‌ലാമ്പ് യൂണിറ്റില്‍ മാത്രമാണ് എടുത്തുപറയാവുന്ന മാറ്റം വരുത്തിയിരിക്കുന്നത്. ഹെഡ്‌ലാമ്പിന്റെ ഡിസൈന്‍ മാറിയിട്ടുണ്ട്. എല്‍ഇഡി ലൈറ്റുകള്‍ ചേര്‍ത്തിരിക്കുന്നു. കാവസാക്കി സെഡ്1000-ന് വില പൂനെ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 12.5 ലക്ഷമാണ്.

കാവസാക്കി സെഡ്1000

കാവസാക്കി സെഡ്1000

1043സിസി ശേഷിയുള്ള 16 വാല്‍വ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ ലിക്യുഡ് കൂള്‍ഡ് എന്‍ജിനാണ് ബൈക്കിനെ നയിക്കുന്നത്. 142 പിഎസ് കരുത്ത് 1000 ആര്‍പിഎമ്മില്‍ ഉല്‍പാദിപ്പിക്കുന്ന എന്‍ജിന്‍ 7300 ആര്‍പിഎമ്മില്‍ 111 എന്‍എം ചക്രവീര്യവും പകരുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് കയറ്റിവിടുകയാണ് ചെയ്യുക. കാവസാക്കിയുടെ ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഈ ബൈക്കുകള്‍ ലഭ്യമാകൂ. പൂനെയില്‍ കാവസാക്കിക്ക് ഒരു ഡീലര്‍ഷിപ്പുണ്ട്. മറ്റൊന്ന് ദില്ലിയില്‍ തയ്യാറായിവരുന്നു. മറ്റു രണ്ടെണ്ണം കൂടി ഇന്ത്യയില്‍ അധികം താമസിക്കാതെ തുറക്കും.

കാവസാക്കി നിഞ്ജ 1000

കാവസാക്കി നിഞ്ജ 1000

സെഡ്1000-ലുള്ള അതേ (1043 ലിക്വിഡ് കൂള്‍ഡ് 16 വാല്‍വ്) എന്‍ജിന്‍ തന്നെയാണ് കാവസാക്കി നിഞ്ജ 1000-ലുമുള്ളത്. 1000 ആര്‍പിഎമ്മില്‍ 142 പിഎസ് കരുത്ത് പകരുന്ന ഈ എന്‍ജിന്‍ 7300 ആര്‍പിഎമ്മില്‍ 111 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു.

കാവസാക്കി നിഞ്ജ 1000

കാവസാക്കി നിഞ്ജ 1000

കാവസാക്കിയുടെ സ്വന്തം ഷോറൂമുകളിലൂടെ മാത്രമേ ഈ ബൈക്കും വില്‍ക്കുകയുള്ളൂ. കാവസാക്കി നിഞ്ജ 1000ന് വില പൂനെ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 12.5 ലക്ഷമാണ്.

English summary
At the launch event of the Z1000 the attendees were pleasantly surprised to see the Ninja 1000 at the venue.
Story first published: Monday, December 23, 2013, 18:38 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark