'ഇന്ത്യന്‍ വെസ്പ' തിരിച്ചുവരവിന്‍റെ പാതയില്‍

ഇന്ത്യന്‍ നിരത്തുകളിലെ പഴയ താരമാണ് എല്‍എംഎല്‍. പ്യാജിയോയുടെ ക്ലാസിക് വാഹനമായ വെസ്പ ഇന്ത്യയില്‍ വിപണി പിടിച്ചിരുന്നത് എല്‍എംഎലുമായുള്ള പങ്കാളിത്തം വഴിയായിരുന്നു. അക്കാലത്ത് എല്‍എംഎല്‍ വെസ്പ എന്നായിരുന്നു വാഹനം അറിയിപ്പെട്ടിരുന്നത്.

പിന്നീട്, കൃത്യമായിപ്പറഞ്ഞാല്‍ 1999ല്‍ ഇന്ത്യയില്‍ നിന്ന് പുറത്തു കടന്നതോടെ എല്‍എംഎലിന്‍റെ കഷ്ടകാലം തുടങ്ങി. വിപണിയില്‍ പിടിച്ചു നില്‍ക്കാനാവാതെ ഒരു തവണ ഫാക്ടറി പൂട്ടിയിടേണ്ടതായും വന്നു. എന്നാല്‍ വാഹനക്കച്ചവടം പൂത്തുലഞ്ഞു തുടങ്ങിയ പുതിയ കാലത്ത് ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചാണ് എല്‍എംഎല്‍ വരുന്നത്.

LML Star

എല്‍എംഎലിന്‍റെ ഫ്രീഡം ബൈക്ക് വിപണിയില്‍ വീണ്ടും ഇറക്കുക എന്നതാണ് പുതിയ പദ്ധതി. കൂടാതെ കൂടുതല്‍ മോട്ടോര്‍സൈക്കളുകളും ത്രീവീലറുകളും നിര്‍മിക്കാന്‍ എല്‍എംഎലിന് പരിപാടിയുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം എല്‍എംഎല്‍ നഷ്ടത്തിലാണോടുന്നത്. 2011-12 കാലയളവില്‍ 45.2 കോടിയുടെ നഷ്ടം കമ്പനിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും എല്‍എംഎലിനെ തളര്‍ത്തുന്നില്ല. കഠിനാദ്ധ്വാനത്തിലൂടെ തിരിച്ചുവരാം എന്ന വിശ്വാസത്തിലാണവര്‍.

110 സിസി ശേഷിയുള്ള ഫ്രീഡം ബൈക്ക്, എല്‍എംഎല്‍ എന്‍വി സ്കൂട്ടര്‍, സ്റ്റാര്‍ ഓട്ടോമാറ്റിക് എന്ന പേരില്‍ പുതിയൊരു ഗിയര്‍ലെസ് സ്കൂട്ടര്‍ എന്നിവയാണ് ഇപ്പോള്‍ എല്‍എലിന്‍റെ മനസ്സിലുള്ള പദ്ധതികള്‍.

125, 150 സിസി സെഗ്മെന്‍റുകളിലെല്ലാം വാഹനങ്ങളിറക്കുവാന്‍ കമ്പനി ആസൂത്രണം നടത്തുന്നതായി എല്‍എംഎല്‍ മാര്‍ക്കറ്റിംഗ് തലവന്‍ സെന്‍ ചൗധരി പറയുന്നു.

Most Read Articles

Malayalam
English summary
LML is planning to relaunch the Freedom bike again in Indian Market.
Story first published: Friday, April 12, 2013, 18:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X