'റെഡ് ഇന്ത്യന്‍ മൂപ്പന്‍' ഇന്ത്യയിലേക്ക്!

അധിനിവേശക്കാലത്ത് വെള്ളക്കാരെ വെള്ളം കുടിപ്പിച്ച റെഡ് ഇന്ത്യക്കാരന്‍റെ പോരാട്ടവീര്യം ഏറെ പ്രകീര്‍ത്തിക്കപ്പെടാറുണ്ട്. ചത്തും കൊന്നും അമേരിക്കയെ പിടിച്ചടക്കാന്‍ കഴിഞ്ഞ വെള്ളക്കാരന്‍ പിന്നീട് റെഡ് ഇന്ത്യക്കാരനെക്കുറിച്ചുള്ള ഓര്‍മകളെ ട്രീറ്റ് ചെയ്തതെങ്ങനെയെന്ന് ഓര്‍മിപ്പിക്കുന്നു വിഖ്യാതമായ 'ഇന്ത്യന്‍ മോട്ടോര്‍സൈക്കി'ളും അവരുടെ പ്രശസ്തമായ മോഡല്‍ ചീഫ് അഥവാ 'മൂപ്പ'നും. ഇപ്പോളിതെല്ലാം പറയാന്‍ കാരണമുണ്ട്. ഈ 'റെഡ് ഇന്ത്യന്‍ മൂപ്പന്‍' ഇന്ത്യന്‍ നിരത്തുകളിലേക്ക് പാഞ്ഞെത്താന്‍ ഒരുങ്ങുകയാണ്.

സ്റ്റൈലിംഗില്‍ വിന്‍റേജ് ഗൃഹാതുരത്വവും റെഡ് ഇന്ത്യന്‍ കരുത്തിന്‍റെ പ്രഖ്യാപനവും ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്‍റെ ക്രൂയിസര്‍ ബൈക്കുകളില്‍ വായിച്ചെടുക്കാന്‍ കഴിയും. ക്രൂയിസര്‍ ബൈക്കുകളുടെ രാജാവ് ഹര്‍ലി ഡേവിസന്‍ തീര്‍ച്ചയായും പേടിക്കണം മൂപ്പന്‍റെ വരവിനെ.

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്‍റെ വെബ്‍സൈറ്റിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് ഇന്ത്യയെക്കൂടാതെ ചൈന, ന്യൂസീലന്‍ഡ്, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കും നീങ്ങാന്‍ പദ്ധതിയുണ്ട് കമ്പനിക്ക്.

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

അമേരിക്കയുടെ ഏറ്റവും നീണ്ട ചരിത്രമുള്ള മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍. നിലവില്‍ ഈ കമ്പനി പ്രശസ്ത എടിവി നിര്‍മാതാവായ പോളാരിസിന്‍റെ പക്കലാണ്. പാപ്പരായിക്കിടന്നിരുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിനെ 2011ലാണ് പോളാരിസ് സ്വന്തമാക്കി പുനരുജ്ജീവിപ്പിച്ചത്.

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്‍റെ വിഖ്യാത മോഡലായ 'ചീഫി'നെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

ചീഫിന്‍റെ വിന്‍റേജ് സൗന്ദര്യത്തെ വലിയൊരളവ് അതേപടി നിലനിര്‍ത്തിയിരിക്കുന്നു ഈ 2013 മോഡലില്‍. ഇരട്ട എക്സ്സോസ്റ്റ് ഘടിപ്പിച്ചിട്ടുണ്ട്.

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

പുതിയൊരു എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 1819 സിസി ശേഷിയുള്ളതാണ് ഈ എന്‍ജിന്‍. 155 എന്‍എം ചക്രവീര്യം പകരാന്‍ എന്‍ജിന് കഴിയും.

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

'റെഡ് ഇന്ത്യന്‍ മൂപ്പന്‍'

18,999 ഡോളറാണ് വാഹനത്തിന്‍റെ വില.10,42,475 എന്ന് ഇന്ത്യന്‍ രൂപയില്‍. ഈ വില അമേരിക്കയിലേതാണ്.

' മൂപ്പന്‍' എന്ന് വരുമെന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല

' മൂപ്പന്‍' എന്ന് വരുമെന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല

Most Read Articles

Malayalam
English summary
The iconic Indian Motorcycle will come to India soon according to the official website.
Story first published: Thursday, May 16, 2013, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X