റെഡ് ഇന്ത്യന്‍ മൂപ്പന്റെ ഇന്ത്യാ പ്രവേശം അടുത്തു

രണ്ടാം ലോകയുദ്ധം നയിച്ച 'ഇരുമ്പുകുതിരകളില്‍ ഹര്‍ലി, ബിഎസ്എ തുടങ്ങിയ എക്കാലത്തെയും ക്ലാസിക്കുകള്‍ക്കൊപ്പം ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സും ഉണ്ടായിരുന്നു. അമേരിക്കയിലെ വെള്ളക്കാരുടെ അധിനിവേശക്കാലത്ത് തദ്ദേശീയരായ റെഡ് ഇന്ത്യന്‍ വംശജര്‍ നടത്തിയ വീറുറ്റ ചെറുത്തു നില്‍പുകളെ അനുസ്മരിപ്പിക്കുന്നതാണ് 'ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ്'. ഇടക്കാലത്ത് നിലച്ചുപോയ ഈ ബ്രാന്‍ഡിനെ ഈയടുത്തകാലത്ത് എടിവി നിര്‍മാതാക്കളായ പോളാരിസ് ഏറ്റെടുത്ത് തിരിച്ചു കൊണ്ടുവരികയാണ്. യുഎസ്സില്‍ നിന്നുവരുന്ന പുതിയ വാര്‍ത്തകള്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് മോഡലുകളുടെ ആദ്യ അവതരണത്തെക്കുറിച്ച് പറയുന്നു.

യുഎസ്സിലെ സ്റ്റര്‍ഗിസ്സില്‍ നടക്കുന്ന വാര്‍ഷിക മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡിന്റെ 2014 മോഡലുകള്‍ അവതരിപ്പിക്കപ്പെട്ടത്.

ഇന്ത്യന്‍ ചീഫ് ക്ലാസിക്

ഇന്ത്യന്‍ ചീഫ് ക്ലാസിക്

റെഡ് ഇന്ത്യന്‍ ഗോത്ര മൂപ്പന്മാരുടെ വേഷവിധാന ശൈലിയെയാണ് ഇന്ത്യന്‍ ചീഫ് ക്ലാസിക് എന്ന മോഡല്‍ മാതൃകയാക്കിയിരിക്കുന്നതെന്ന് കാണാം. ക്രൂയിസര്‍ സ്‌റ്റൈലിംഗില്‍ വരുന്ന ഈ മോട്ടോര്‍സൈക്കിളാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ എന്‍ട്രി ലെവല്‍ മോഡല്‍. 18,999 യുഎസ് ഡോളറാണ് വാഹനത്തിന് വില. ഇന്നത്തെ ഇന്ത്യന്‍ രൂപയുടെ നിലവാരത്തില്‍ ഇത് 11.66 ലക്ഷത്തോളം വരും. നമുക്കറിയാവുന്നതുപോലെ ഈ ഡിസൈന്‍ ഏറ്റവും പുതിയതൊന്നുമല്ല. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ പഴയ ക്ലാസിക് രൂപങ്ങളിലൊന്നിനെ അതേപടിയെടുത്ത് ആധുനികമായ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയാണ് പോളാരിസ് ചെയ്തിരിക്കുന്നത്.

2014 Indian Motorcycles Lineup

ഫ്യുവല്‍ ടാങ്കില്‍ ഘടിപ്പിച്ചിരിക്കുന്ന ഇന്‍സ്ടുമെന്റ് പാനല്‍ ഒരു ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് ശൈലിയാണ്. വലിയ ഫെന്‍ഡറുകളും 'ഇന്ത്യന്‍ ഹെഡ്' എന്ന പേരിലറിയപ്പെടുന്ന ഹെഡ്‌ലൈറ്റ് മാസ്‌കുകളുമെല്ലാം ഈ ക്രൂയിസറിന്റെ ശില്‍പശൈലിയെ തികച്ചും വേറിട്ടതാക്കുന്നു.

2014 Indian Motorcycles Lineup

വന്‍ തോതിലുള്ള ആധുനിക സന്നാഹങ്ങളാണ് വാഹനത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. കാറുകളില്‍ കാണുന്നതരം ഇലക്ട്രിക് സ്റ്റാര്‍ട് ബട്ടണ്‍ ഇന്ത്യന്‍ ചീഫില്‍ കാണാം. എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, പൂര്‍ണമായും ഇലക്ട്രികമായി നിയന്ത്രിക്കപ്പെടുന്ന ത്രോട്ടില്‍ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

ഇന്ത്യന്‍ ചീഫ് വിന്റേജ്

ഇന്ത്യന്‍ ചീഫ് വിന്റേജ്

ഇന്ത്യന്‍ ചീഫ് ക്ലാസിക്കിന്റെ മൂന്ന് വേരിയന്റുകളാണ് അവുതരിപ്പിച്ചിരിക്കുന്നത്. 'സോഫ്റ്റ് ബാഗ്ഗര്‍' എന്ന മോഡല്‍ ഒരു തുകല്‍ സെഡ് ബാഗ് ഉള്‍ക്കൊള്ളുന്നു. തുകല്‍ കൊണ്ടു തന്നെയാണ് സീറ്റ് നിര്‍മിച്ചിരിക്കുന്നതും. ഈ മോഡലിന് ഇന്ത്യന്‍ രൂപയില്‍ 12.89 ലക്ഷം വില വരും.

2014 Indian Motorcycles Lineup

ലതര്‍ ബാഗിന്റെ സാന്നിധ്യം തന്നെയാണ് വാഹനത്തിന് സോഫ്റ്റ് ബാഗ്ഗര്‍ എന്ന വിശേഷണം നല്‍കാന്‍ കാരണം. അലുക്കുകളും ക്രോം സ്റ്റഡ്ഡുകളും കൊണ്ട് അലങ്കരിച്ച സോഫ്റ്റ് ബാഗ്ഗര്‍ കാഴ്ചയില്‍ സര്‍വാഭണങ്ങളും ധരിച്ച ഒരു റെഡ് ഇന്ത്യന്‍ ചീഫിനെ ഓര്‍മിപ്പിക്കും.

ഇന്ത്യന്‍ ചീഫ് ചീഫ്‌റ്റൈന്‍

ഇന്ത്യന്‍ ചീഫ് ചീഫ്‌റ്റൈന്‍

ഏറ്റവും ഉയര്‍ന്ന വേരിയന്റിന് വിശേഷണം ഫെയേഡ് ഹാഡ് ബാഗ്ഗര്‍ എന്നാണ്. 14.14 ലക്ഷം വരും ഇന്ത്യന്‍ രൂപയില്‍ ഇതിന്.

2014 Indian Motorcycles Lineup

ചീഫ്‌റ്റൈനിന് ഹെഡ്‌ലാമ്പ് മാസ്‌കിന്റെ ഇരുവശങ്ങളിലും ഡ്രൈവിംഗ് ലാമ്പുകള്‍ നല്‍കിയിരിക്കുന്നു. ഇലക്ട്രികമായി നിയന്ത്രിക്കാവുന്നതാണ് വിന്‍ഡ്ഷീല്‍ഡ്. കട്ടിയേറിയ സൈഡ് ബാഗുകള്‍ നല്‍കിയിരിക്കുന്നു. റിമോട്ട് ലോക്ക് സൗകര്യം, സ്റ്റീരിയോ സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നു.

ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക്

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ രണ്ടാം വരവ് ലോകമെമ്പാടും പരക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. തീര്‍ച്ചയായും ഇന്ത്യ ഒരു പ്രധാന ലക്ഷ്യമാണ്. എന്ന് വരും എന്ന കാര്യത്തില്‍ കൃത്യമായെന്തെങ്കിലും പറയാറായിട്ടില്ല.

Most Read Articles

Malayalam
English summary
The Indian Motorcycles lineup at present consists of only the Indian Chief model, of which three variants are on offer.
Story first published: Wednesday, August 7, 2013, 14:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X