പുതിയ കരിസ്മ വിശദാംശങ്ങള്‍ പുറത്ത്!

Posted By:

മകാവുവില്‍ വെച്ചു നടന്ന ഡീലര്‍ പങ്കാളികളുടെ കോണ്‍ഫറന്‍സില്‍ വെച്ചാണ് കരിസ്മ ആര്‍, കരിസ്മ സെഡ്എംആര്‍ മോഡലുകളുടെ അവതരണം ആദ്യം നടന്നത്. ഈ മാസം പത്തിന്. അന്ന് ചില ചിത്രങ്ങള്‍ പുറത്തുവന്നതല്ലാതെ വിവരങ്ങളൊന്നും വെളിപ്പെട്ടിരുന്നില്ല. ഔദ്യോഗികമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. എന്നാല്‍, അനൗദ്യോഗികമായി സംഘടിപ്പിച്ച ചില വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ എമ്പാടും പരന്നു തുടങ്ങിയിരിക്കുന്നു.

പുതിയ കരിസ്മകളെ നിര്‍മിച്ചിരിക്കുന്നത് എറിക് പ്യുവല്‍ റേസിംഗിന്റെ സാങ്കേതിക സഹകരണത്തോടെയാണ്. പുതിയ കരിസ്മകളുടെ എന്‍ജിനില്‍ ഈ ഗുണനിലവാരം തീര്‍ച്ചയായും പ്രതീക്ഷിക്കാം. എന്‍ജിനുകളുടെ പ്രകടനശേഷിയും കൂടിയിട്ടുണ്ട്.

കരിസ്മ ആര്‍

കരിസ്മ ആര്‍

എയര്‍കൂള്‍ഡ് 223സിസി എന്‍ജിന്‍ തന്നെയാണ് കരിസ്മ ആറില്‍ ഉണ്ടായിരിക്കുക. 19.2 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 19.35 എന്‍എം ചക്രവീര്യവും എന്‍ജിനുണ്ട്. എറിക് ബ്യുവലിന്റെ ട്യൂണിംഗ് വഴിയുണ്ടായ ഗുണം ഇതില്‍ത്തന്നെ കാണാം. കരിസ്മയുടെ നിലവിലുള്ള പതിപ്പ് 17.2 പിഎസ് കരുത്തും 18.35 ചക്രവീര്യവുമാണ് ഉല്‍പാദിപ്പിച്ചിരുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ വെറും 3.6 സെക്കന്‍ഡാണ് പുതുക്കിയ എന്‍ജിന്‍ എടുക്കുക. നേരത്തെ ഇത് 4 സെക്കന്‍ഡായിരുന്നു.

കരിസ്മ സെഡ്എംആര്‍

കരിസ്മ സെഡ്എംആര്‍

കരിസ്മ സെഡ്എംആറിനും 223 സിസി എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ കരുത്ത് പകരുന്ന വിധത്തിലുള്ള ട്യൂണിംഗ് ആണ് സെഡ്എംആറിനു വേണ്ടി എറിക് ബ്യൂവല്‍ ചെയ്തിരിക്കുന്നത്. 20 പിഎസ് കരുത്തും 19.7 എന്‍എം ചക്രവീര്യവും എന്‍ജിന് ലഭിച്ചിരിക്കുന്നു. 60 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ എന്‍ജിനെടുക്കുന്ന സമയം 3.6 സെക്കന്‍ഡാണ്.

2014 Karizma R Karizma ZMR Power Specifications Revealed

ട്വിന്‍ ഹെഡ്‌ലൈറ്റുകളാണ് പുതിയ സെഡ്എംആറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്വിന്‍ ഹെഡ്‌ലൈറ്റ്, സ്‌പോര്‍ടിയായ ഹാന്‍ഡില്‍ ബാര്‍, മസിലന്‍ ഫ്രണ്ട് ഫെന്‍ഡറുകള്‍, പുതിയ മഫ്‌ലര്‍ കവര്‍, പുതിയ സീറ്റുകള്‍ എന്നിങ്ങനെ നിരവധി മാറ്റങ്ങള്‍ പുറത്തു കാണാം.

2014 Karizma R Karizma ZMR Power Specifications Revealed

വിവിധ വിദേശ ഓട്ടോമൊബൈല്‍ കമ്പനികളുമായി ചേര്‍ന്ന് ഹീറോ നടത്തിയ ഒരു വന്‍ പ്രയത്‌നത്തിനൊടുവില്‍ 15 മോഡലുകളെയാണ് പുതിയ എന്‍ജിനുകളും ഡിസൈനുമെല്ലാം നല്‍കി പുതുക്കിയിരിക്കുന്നത്. 2014ല്‍, ഹോണ്ടയുമായുള്ള സാങ്കേതിക സഹകരണം അവസാനിക്കുന്നതോടെ ഈ മോഡലുകളെല്ലാം വിപണിയിലെത്തിത്തുടങ്ങും.

English summary
The power figures of the 2014 Karizma R and ZMR models, though not official, have now surfaced online.
Story first published: Saturday, October 19, 2013, 16:59 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark