ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് പുതുക്കലുകള്‍

By Santheep

പോളാരിസിന്റെ കാര്‍മികത്വത്തില്‍ പുനരുജ്ജീവനം ലഭിച്ച ഐതിഹാസിക മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ്, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ പരിഷ്‌കാരങ്ങളെ ഈ വര്‍ഷത്തെ സ്റ്റര്‍ജിസ് റാലിയില്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഇതേ റാലിയില്‍ വെച്ചായിരുന്നു ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ രണ്ടാംജന്മം.

ഓഗസ്റ്റ് 4 മുതല്‍ 10 വരെയാണ് സ്റ്റര്‍ജിസ് റാലി നടക്കുക. യുഎസ്സിലെ സൗത്ത് ഡക്കോട്ടയിലാണ് സ്റ്റര്‍ജിസ് സ്ഥിതി ചെയ്യുന്നത്.

indian motorcycles

നിലവില്‍ ഇന്ത്യന്‍ ചീഫ് ക്ലാസിക്, ചീഫ് വിന്റേജ്, ചീഫ്‌റ്റൈന്‍ ക്രൂയിസര്‍ എന്നിവയാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ ലൈനപ്പില്‍ വരുന്നത്. ഇവ കമ്പനിയുടെ പഴയ മോഡലുകളെ ആധുനികീകരിച്ചെടുത്തതാണ്.

വിപണികളില്‍ നിരന്തരമായ അപ്‌ഡേറ്റുകളോടെ സജീവമായി നില്‍ക്കുക എന്നതാണ് പോളാരിസ്സിന്റെ ഉദ്ദേശ്യം. ഒരു വര്‍ഷത്തിനിടയില്‍ ഉപഭോക്താക്കളില്‍ നിന്നും ലഭ്യമായ പ്രതികരണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പരിഷ്‌കാരങ്ങള്‍ മോട്ടോര്‍സൈക്കിളുകളില്‍ കൊണ്ടുവരിക.

നിരവധി പുതിയ ആക്‌സസറികളും ഇത്തവണ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിച്ചേക്കും. കസ്റ്റമൈസേഷന്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികളും കൊണ്ടുവരും. സാങ്കേതികമായി കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല.

ഇന്നത്തെ വീഡിയോ
നിഷ്‌കളങ്കതയുടെ ചിറകരിയുന്ന അമിതവേഗം

മറ്റുള്ളവരുടെ ആഹ്ലാദങ്ങളിലേക്ക് തന്റെ കാറും പായിച്ച് ഇടിച്ചുകേറി ചെല്ലുന്നവന്‍ ലോകത്തിലെ ഏറ്റവും നാശംപിടിച്ച ജീവികളിലൊരാളാകുന്നു. ആ പാച്ചില്‍ കുട്ടികള്‍ക്കിടയിലേക്കാണെങ്കില്‍ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപി അവനാകുന്നു. ഇക്കാരണങ്ങളാണ് വേഗത എപ്പോഴും ഒരു കൊടിയ പാപമായി മാറുന്നത്. അത് നിഷ്‌കളങ്കതയുടെ ചിറകരിയുന്നു.

<iframe width="600" height="450" src="//www.youtube.com/embed/MD8BkIgp9Fo?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Indian Motorcycles will celebrate its first anniversary of the new innings by unveiling the 2015 model lineup at this year’s Sturgis Rally that is scheduled to take place from August 4 to 10.
Story first published: Saturday, June 28, 2014, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X