ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം തീര്‍ത്ത 5 ബൈക്കുകള്‍

Written By:

ഇന്ന് തെരുവുകളില്‍ കാണുന്ന ലിറ്റര്‍ ക്ലാസ് ബൈക്കുകളെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു. 100സിസി ബൈക്കുണ്ടെങ്കില്‍ പൂജാഭട്ട് വന്ന് പിന്നിലിരിക്കും എന്ന് പയ്യന്‍സ് കരുതിയിരുന്ന കാലം. ഇവിടെനിന്നും ഇന്ത്യയുടെ മോട്ടോര്‍സൈക്കിള്‍ വിപണി ഏറെ മുന്നോട്ടു സഞ്ചരിച്ചിട്ടുണ്ട്.

എന്നിരിക്കിലും, രാജ്യത്തെ ബൈക്കര്‍മാര്‍ക്കിടയില്‍ പെര്‍ഫോമന്‍സ് ബൈക്കുകള്‍ക്ക് വലിയ സ്ഥാനം അന്നുണ്ടായിരുന്നു. ഇന്ത്യയുടെ അന്നത്തെ ചെറിയ ബൈക്ക് വിപണി പെര്‍ഫോമന്‍സ് ബൈക്കുകളുടേതു മാത്രമായിരുന്നു എന്നു പറഞ്ഞാലും വലിയ അതിശയോക്തിയാവില്ല. 80കളിലും 90കളിും ഇന്ത്യയുടെ യുവരക്തത്തെ തിളപ്പിച്ചെടുത്ത ചില കിടിലം ബൈക്കുകളെ ഓര്‍ത്ത് ഒന്ന് നോസ്റ്റാള്‍ജിയപ്പെടുകയാണിവിടെ.

ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം തീര്‍ത്ത 5 ബൈക്കുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക

05. സിബിസെഡ്

05. സിബിസെഡ്

150 സിസി സെഗ്മെന്റ് ഇന്ത്യന്‍ വിപണിയില്‍ സൃഷ്ടിക്കപ്പെടുന്നത് ഈ ബൈക്കിന്റെ വരവോടെയാണ്. 1999ലാണ് സിബിസെഡിന്റെ രംഗപ്രവേശം. ഹോണ്ട സിബി സീരീസിന്റെ ശേഷി കുറഞ്ഞ ഒരു പതിപ്പ്. ഹോണ്ടയും ഹീറോയും ചേര്‍ന്ന് ഈ ബൈക്കിനെ വിപണിയിലെത്തിച്ചു. ഹോണ്ടയുടെയാണ് എന്‍ജിന്‍.

ഇന്ത്യയിലെ ബൈക്കുകളില്‍ ആദ്യമായി ഹൈഡ്രോളിക് ബ്രേക്ക് ഘടിപ്പിച്ചതാര് എന്ന ചോദ്യത്തിനും ഹോണ്ട എന്നു തന്നെയാണ് ഉത്തരം. ഈ ബൈക്ക് ഇന്ത്യയിലെ ബൈക്കുകളില്‍ ആഗോളീകൃത ആധുനികത കൊണ്ടുവരികയായിരുന്നുവെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാകുന്നു.

04. യമഹ ആര്‍എക്‌സ്100

04. യമഹ ആര്‍എക്‌സ്100

ഈ ബൈക്കിന്റെ ശബ്ദം ഇന്നു നമ്മുടെ നിരത്തുകളിലെ സംഗീതമാണ്. പഴയ മോഡലുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. 1985ലാണ് ആര്‍എക്‌സ്100 ഇന്ത്യയിലെത്തുന്നത്. വിദേശത്തുനിന്ന് ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുകയായിരുന്നു. 1996 വരെ ബൈക്കിന്റെ ഉല്‍പാദനം നടന്നിരുന്നു. 11 കുതിരശക്തിയുള്ള എന്‍ജിനായിരുന്നു ബൈക്കിന്റേത്.

യമഹ ആര്‍എക്‌സ്100

യമഹ ആര്‍എക്‌സ്100

ഇന്നും ഈ ടൂ സ്‌ട്രോക്ക് ബൈക്കിന് വന്‍ ആരാധകനിരയുണ്ട്. ആര്‍എക്‌സ്135, ആര്‍എക്‌സ്-ജി, ആര്‍എക്‌സ്സെഡ് എന്നിങ്ങനെ പിന്‍ഗാമികളെല്ലാം വന്നുവെങ്കിലും ആര്‍എക്‌സ്100 തീര്‍ത്ത ഇതിഹാസത്തിനപ്പുറം അവയ്‌ക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

03. സുസൂക്കി ഷോഗണ്‍

03. സുസൂക്കി ഷോഗണ്‍

1996ല്‍ വിപണിയിലെത്തിയ സുസൂക്കി ഷോഗണ്‍ അതിന്റെ 110 സിസി എന്‍ജിനുമായി ആര്‍എക്‌സ്10ന്റെ സമാന്തരമായ വഴിയില്‍ സഞ്ചരിച്ചു തുടങ്ങി. 14 കുതിരശക്തിയായിരുന്നു ഈ എന്‍ജിന്റേത്. ഈ ടൂ സ്‌ട്രോക്ക് പെട്രോള്‍ എന്‍ജിന്‍ നഗരങ്ങളിലെ ഉപയോഗത്തിനായി ട്യൂണ്‍ ചെയ്യപ്പെട്ടതായിരുന്നു.

സുസൂക്കി ഷോഗണ്‍

സുസൂക്കി ഷോഗണ്‍

മികച്ച ഹാന്‍ഡ്‌ലിങ്ങും പവര്‍ ഡെലിവറിയും ഈ ബൈക്കിന്റെ ആരാധകരുടെ എണ്ണം കൂട്ടി. പെര്‍ഫോമന്‍സ് ഇഷ്ടപ്പെടുന്ന ബൈക്കര്‍മാരെല്ലാം ഷോഗണിലേക്ക് ചേക്കേറാന്‍ തുടങ്ങി. ആര്‍എക്‌സിനെക്കാള്‍ മികച്ച പ്രകടനശേഷിയുള്ള ഈ ബൈക്കിന്റെ വരവോടെയാണ് ആര്‍എക്‌സ്100 വിപണിയില്‍ മങ്ങിത്തുടങ്ങിയതെന്നു വേണമെങ്കില്‍ വിലയിരുത്താം.

02. റോയല്‍ എന്‍ഫീല്‍ഡ്

02. റോയല്‍ എന്‍ഫീല്‍ഡ്

കൊളോണിയല്‍ കാലം ഇന്ത്യയ്ക്കു നല്‍കിയ വിലപ്പെട്ട സമ്മാനങ്ങളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്. ദീര്‍ഘദൂരം യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ ഏക ആശ്രയമായിരുന്നു ഈ കമ്പനിയില്‍ നിന്നും പുറത്തുവന്ന 350സിസി ബൈക്കുകള്‍. 1994ല്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ആദ്യത്തെ 500 സിസി ബൈക്ക് പുറത്തുവന്നു. ഇന്ന് ലിറ്റര്‍ ക്ലാസ് ബൈക്കുകളുടെ ലോകത്തേക്കുള്ള സഞ്ചാരത്തിലാണ് എന്‍ഫീല്‍ഡ്.

01. യമഹ ആര്‍ഡി350

01. യമഹ ആര്‍ഡി350

ഇന്ത്യയില്‍ പെര്‍ഫോമന്‍സ് ബൈക്കുകളില്‍ ഇതിഹാസം എന്നു പേരിട്ടു വിളിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അത് യമഹ ആര്‍ഡി350യാണ്. ഈ ടൂ സ്‌ട്രോക്ക് പാരലല്‍ ട്വിന്‍ എന്‍ജിന് 30.5 കുതിരശക്തി പകരാന്‍ ശേഷിയുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യത്തെ സ്‌പോര്‍ട്‌സ് ബൈക്ക് എന്ന വിശേഷണവും യമഹ ആര്‍ഡി350ക്കു തന്നെ നല്‍കണം. 1983 മുതല്‍ 1990 വരെയാണ് ഈ ബൈക്ക് വിപണിയില്‍ വിറ്റഴിക്കപ്പെട്ടത്.

യമഹ ആര്‍ഡി350 ലോ ടോര്‍ക്ക്

യമഹ ആര്‍ഡി350 ലോ ടോര്‍ക്ക്

അസാധ്യമായ പ്രകടനശേഷി അന്നത്തെ മറ്റെല്ലാ ബൈക്കുകളില്‍ നിന്നും ആര്‍ഡി350യെ മാറ്റിനിറുത്തിയ ഘടകമാണ്. ഈ ബൈക്കിന്റെ ഡിട്യൂണ്‍ ചെയ്ത ഒരു പതിപ്പും (മൈലേജ് കുറവ് പരിഹരിക്കാന്‍) പിന്നീട് വിപണിയിലെത്തുകയുണ്ടായി. 27 കുതിരശക്തിയായിരുന്നു ഈ ബൈക്കിന്. ഈ 'ലോ ടോര്‍ക്ക് ആര്‍ഡി'ക്ക് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗം പിടിക്കാനുള്ള ശേഷിയുമുണ്ടായിരുന്നു. 20,000 രൂപ വിലയുണ്ടായിരുന്ന ഈ ബൈക്കിന് ഇന്ന് വിപണിയില്‍ ഒന്നര ലക്ഷത്തോളം വരും വില എന്നും അറിയുക!

English summary
Here we take a look at 5 motorcycles that brought a real spark to motorcycle enthusiasts. Any biker from the 80s, 90s and the early 2000s will still wish these machines were around.
Story first published: Tuesday, November 18, 2014, 9:16 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark