ബജാജ് 200എസ്എസ് ടെസ്റ്റ് ചെയ്യുന്നു

Posted By:

200 നേക്കഡ് സ്‌പോര്‍ട് ബൈക്കിന്റെ ഫെയറിങ് ചേര്‍ത്ത പതിപ്പെന്നു വിശേഷിപ്പിക്കാവുന്ന 200എസ്എസ് ബജാജ് ടെസ്റ്റ് ചെയ്യുന്നു. കുറെനാളായി കേട്ടുവരുന്നതാണ് ഈ വാഹനത്തിന്റെ വിപണിപ്രവേശത്തെ കുറിച്ച്. ബജാജ് ഷോറൂമുകളിലേക്ക് വാഹനം നീങ്ങിയെന്നുവരെ റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. പൂനെയില്‍ നിന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ അജിന്‍ക്യാ പാരലികര്‍ നല്‍കുന്ന ചില ചിത്രങ്ങള്‍ കാര്യങ്ങള്‍ക്ക് കുറെക്കൂടി വ്യക്തത നല്‍കുന്നു. പൂനെയില്‍ വാഹനം ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് അജിന്‍ക്യായ്ക്ക് ലഭിച്ചിട്ടുള്ളത്.

ബജാജ് 200 നേക്കഡ് സ്‌പോര്‍ട് ബൈക്കില്‍ ചേര്‍ത്തിട്ടുള്ള അതേ എന്‍ജിനാണ് 200 എന്‍എസ്സിലുമുള്ളതാണ്. എന്നാല്‍ ബജാജ് സ്വയം വികസിപ്പിച്ചെടുത്ത ചില സാങ്കേതികതകള്‍ കൂടി തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ബജാജിന്റെ പേറ്റന്റിലുള്ള ട്രിപ്പിള്‍ സ്പാര്‍ക് പ്ലഗ്ഗാണ് ഇതില്‍ ഏടുത്തുപറയേണ്ടത്.

Bajaj 200SS

18.3 എന്‍എം ചക്രവീര്യം പുറത്തെടുക്കുന്ന, 23.52 കുതിരശക്തിയുള്ള എന്‍ജിനാണിത്. ഈ എന്‍ജിനോടൊപ്പം 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു.

200എന്‍എസ്സും 200എസ്എസ്സും തമ്മിലുള്ള പ്രധാന വ്യത്യാസം ഫെയറിങ്ങിന്റേതു തന്നെയാണ്. 200എസ്സില്‍ എബിഎസ് സംവിധാനവും ചേര്‍ക്കുമെന്നാണ് കേള്‍ക്കുന്നത്. ഇത് 200എന്‍എസ്സിലില്ല.

Bajaj 200SS

200എസ്എസ്സില്‍ സ്പ്ലിറ്റ് സീറ്റുകളാണുണ്ടാവുകയെന്ന് ഉറപ്പായിട്ടുണ്ട്. ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ചേടൈം റണ്ണിങ് ലൈറ്റുകള്‍ തുടങ്ങിയവയോടെയായിരിക്കും വാഹനം എത്തുക. വരാനിരിക്കുന്ന ഉത്സവ സീസണില്‍, അതായത് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഈ വാഹനം നമ്മുടെ നിരത്തുകളിലെത്തിയേക്കും.

English summary
Bajaj will be providing the 200SS with a 200cc mill, which will sport the Indian manufacturer's patented technology of triple spark plugs.
Story first published: Monday, June 16, 2014, 17:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark