ബജാജ് തൊഴിലാളികള്‍ സമരം മാറ്റിവെച്ചു

Written By:

ബജാജിന്റെ ഛക്കന്‍ പ്ലാന്റില്‍ തൊഴിലാളികള്‍ നടത്താനുദ്ദേശിച്ചിരുന്ന സമരം മാറ്റിവെച്ചു. ഏപ്രില്‍ 28നു സമരം തുടങ്ങുമെന്നാണ് വിശ്വ കല്യാണ്‍ കാംകര്‍ സംഘടന അറിയിച്ചിരുന്നത്. ഇത് രണ്ടാഴ്ച അപ്പുറത്തേക്കു മാറ്റിയതായി തൊഴിലാളി യൂണിയന്‍ അറിയിച്ചു.

തൊഴിലാളികളുടെ താല്‍പര്യത്തിനു മുന്‍തൂക്കം നല്‍കിയുള്ള ഈ തീരുമാനം മാനേജ്‌മെന്റിന് കുറെക്കൂടി സമയം നല്‍കുവാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

അതെസമയം ഉല്‍പാദനത്തെ കാര്യമായൊന്നും ബാധിച്ചിട്ടില്ല ബജാജിലെ സമരം എന്നാണ് കമ്പനി അറിയിക്കുന്നത്. പ്രധാനപ്പെട്ട മോഡലുകളുടെയെല്ലാം ഉല്‍പാദനം മറ്റു പ്ലാന്റുകളിലേക്ക് മാറ്റിയിട്ടുണ്ട്. പള്‍സര്‍ 150, പള്‍സര്‍ 180 എന്നിവ ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത് ഔറംഗബാദിലെ വാലൂജില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ്.

ഏപ്രില്‍ 28നു സമരം തുടങ്ങുമെന്നറിയിച്ച് ബജാജ് ബങ്കളുരു പ്ലാന്റിലെ തൊഴിലാളികള്‍ 14നു തന്നെ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. ആവശ്യങ്ങളുടെ പട്ടികയും അവര്‍ നല്‍കിയിരുന്നു. എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും അനുകൂലമായ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

നിയമാനുസൃതമായി മാറ്റിവെക്കേണ്ട കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് മാറ്റി വെക്കുക എന്നതായിരുന്നു ബജാജ് തൊഴിലാളികളുടെ ആവശ്യം. ലാഭത്തിന്റെ 2 ശതമാനം ഇത്തരത്തില്‍ മാറ്റിവെക്കണമെന്നതാണ് നിയമം.

എന്നാല്‍ കമ്പനി ഇതിനൊരുക്കമല്ല എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിക്കേണ്ടത് പൊതുകാര്യങ്ങള്‍ക്കു വേണ്ടിയാണ്. എന്നാല്‍, കമ്പനികള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനയുടെയും മറ്റും കണക്കുകള്‍ ഈ ഫണ്ടിലുള്‍പ്പെടുത്താറാണ് പതിവ്.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Cars താരതമ്യപ്പെടുത്തൂ

മഹീന്ദ്ര സ്കോർപിയോ
മഹീന്ദ്ര സ്കോർപിയോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #bajaj #ബജാജ്
English summary
The planned strike by Bajaj Auto workers' union, Vishwa Kalyan Kamgar Sanghatana (VKKS) on April 28 has been postponed by two weeks.
Story first published: Monday, April 28, 2014, 20:12 [IST]
Please Wait while comments are loading...

Latest Photos